മദ്യപിച്ചെത്തിയ മകന്റെ വായില്‍ ‘ഒരു രസത്തിന്’ അമ്മ മോര്‍ഫീന്‍ ഒഴിച്ചു, മകന്‍ മരിച്ചു. മധ്യവയസ്‌കയായ മരിയേന്ന വില്ലൗബിയാണ് ഇപ്പോള്‍ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടേണ്ടി വരുന്നത്. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് തമാശയ്ക്കാണ് ചെയ്തതെന്ന് പറഞ്ഞിരിക്കുന്നത്. 25കാരനാണ് കൊല്ലപ്പെട്ട ക്രിസ്റ്റഫര്‍ റൗളി.
സുഹൃത്തുമായി മദ്യപിച്ചശേഷമാണ് മകന്‍ വീട്ടിലെത്തിയത്. സറിയിലുള്ള വീട്ടില്‍ മകനും സുഹൃത്തും അമ്മയും ചേര്‍ന്ന് സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഇവര്‍ മകന്റെ വായിലേക്ക് മോര്‍ഫീന്‍ ചീറ്റിച്ചത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും നിയമപരമായി ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഇവര്‍ നിഷേധിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള മരിയേന്ന ഊന്നുവടിയുമായിട്ടാണ് കോടതിയില്‍ പ്രത്യക്ഷപ്പെട്ടത്. 2013 ജൂണ്‍ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കോടതിയിലെ വിചാരണക്കിടയില്‍ കൊല്ലപ്പെട്ട മകന്റെ സുഹൃത്ത് നല്‍കിയ മൊഴി പ്രകാരം അമ്മ മോര്‍ഫീന്‍ ഡ്രോപ്‌സ് കൊല്ലപ്പെട്ട മകന്റെ വായിലേക്ക് ചീറ്റിക്കുകയായിരുന്നെന്ന് പറഞ്ഞു. രണ്ട് മണിക്കൂറിനിടയില്‍ നാല് തവണയോളം ഇവര്‍ മോര്‍ഫീന്‍സ്് അകത്താക്കി. ഇതില്‍ രണ്ട് തവണയോളം അമ്മ വായിലേക്ക് ചീറ്റിക്കുകയായിരുന്നെന്നാണ് മൊഴി. ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ലാ എന്ന ചോദ്യത്തിന് പ്രതിയെ കുഴപ്പത്തില്‍ ചാടിക്കേണ്ട എന്നോര്‍ത്ത് പറയാതിരുന്നതാണെന്ന് സാക്ഷി വ്യക്തമാക്കി.
മോര്‍ഫീന്‍ ഉള്ളില്‍ചെന്ന ശേഷം മകന്റെ ബോധം പോയി. ലഹരിയില്‍ ഉറങ്ങുകയാണെന്ന് വിചാരിച്ച് മകനെ ഇരുവരും ചേര്‍ന്ന് ബെഡില്‍ കയറ്റി കിടത്തി. പിന്നീട് ഇയാളില്‍നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പാരാമെഡിക്ക്‌സിനെ വിവരം അറിയിച്ചത്. പുലര്‍ച്ചെ 4.20 ഓടെയാണ് ആംബുലന്‍സ് എത്തിയത്. പിന്നീട് അഞ്ച് മണിയോടെ പൊലീസ് എത്തുകയും തുടര്‍ന്ന് മരിയേന്നയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് തുടരും. ഒരാഴ്ച്ചയോളം വാദം കേള്‍ക്കുന്നത് നീണ്ടു നില്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല