ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിക്കുക എന്നത് ഇതൊരു സ്ത്രീയുടെയും ആഗ്രഹമാണ്, നിറവയറില്‍ ഇരട്ട കുട്ടികളാണെങ്കില്‍ പറയുകയേ വേണ്ട, ഇരട്ടി മധുരം തന്നെ എന്നാല്‍ കഴിഞ്ഞ ദിവസം ആസ്ട്രേലിയന്‍ ആശുപത്രി ഒരു അമ്മയുടെ ഈ സന്തോഷമാണ് ഇല്ലാതാക്കിയത്. 32 ആഴ്ച പ്രായമായ ആരോഗ്യമുള്ള ഭ്രൂണം ഓപ്പറേഷനിലെ പിഴവ് മൂലം ഇല്ലാതാക്കപ്പെടുകയായിരുന്നു. മെല്‍ബണിലെ റോയല്‍ വിമണ്‍സ് ഹോസ്പിറ്റിലാണ് സംഭവം നടന്നത്.
ഇരട്ട ആണ്‍ കുട്ടികളായിരുന്നു ഗര്‍ഭത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയ്ക്ക് ഗുരുതരമായ ഹൃദയരോഗമുണ്ടെന്നും അതിനെ ഇല്ലാതാക്കുന്നതായിരിക്കും കുട്ടിയ്ക്കും മാതാവിനും നല്ലതെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണിവര്‍ ഇരട്ടകുട്ടികളില്‍ ഒന്നിനെ അബോര്‍ട് ചെയ്യാന്‍ സമ്മതിച്ചത്. എന്നാല്‍ ഓപ്പറേഷനില്‍ ആരോഗ്യമുള്ള കുഞ്ഞാണ് ഇല്ലാതായത്. അടിയന്തിരമായി നടത്തിയ സിസേറിയന്‍ ഓപ്പറേഷനിലൂടൊണ് ഇതു ചെയ്തത്. എന്നാല്‍ ഓപ്പറേഷന്റെ ഫലമായി രോഗബാധിതനായ കുട്ടിയും മരിച്ചു.
ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ ഈ വാര്‍ത്ത സ്ഥിതീകരിച്ചിട്ടുണ്ട്. ഇവര്‍ക്കുണ്ടായ നഷ്ടത്തില്‍ ഖേദിക്കുന്നുവെന്നും എന്ത് നഷ്ടപരിഹാരവും ഇതിന് നല്‍കാന്‍ തയ്യാറാണെന്നും സംഭവത്തെക്കുറിച്ചന്വേഷിക്കുമെന്നും ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു,
പരാതിക്കാരായ സ്ത്രീയുടെ ഭര്‍ത്താവും, ഓപ്പറേഷന്‍ നടത്തുന്നതിനുള്ള ഡോക്ടറും നഴ്‌സും ഒരു അള്‍ട്രാ സൗണ്ട് ഡോക്ടറുമാണ് ഓ്പ്പറേഷന്‍ നടത്തുന്ന സമയത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും സൂഷ്മമായി ചെയ്തിട്ടു പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് ആര്‍ക്കു അറിയില്ല എന്നു പറയുന്നു. എന്നാല്‍ ഈ സംഭവത്തിനെതിരെ നിയമപരമായ നടപടിയ്‌ക്കൊരുങ്ങുകയാണ് പരാതിക്കാരിയും കുടുംബവും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല