മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: തദ്ദേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹത്തിന്റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നു.
ഇടവക വികാരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും പാരിഷ് കൌൺസിൽ പ്രധിനിധികളുടെ സഹകരണത്തോടെയും നിലവിലുള്ള സാഹചര്യത്തിൽ താഴെപറയുന്ന വിധത്തിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രിസ്മസ് കരോൾ:
ഡിസംബർ 18 ശനിയാഴ്ച: അന്നേ ദിവസം അതാത് കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ
ക്രിസ്മസ് വിജിൽ
ഡിസംബർ 24 ന് വെള്ളിയാഴ്ച : വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷ് തിരുക്കർമ്മങ്ങൾ ; തുടർന്ന് മദർ ഓഫ് ഗോഡ്
കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
രാത്രി 9.00 മണിക്ക് മലയാളം തിരുക്കർമ്മങ്ങൾ. തുടർന്ന് മദർ ഓഫ് ഗോഡ് കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
അതേ തുടർന്ന് പാരിഷ് ഹാളിൽ ക്രിസ്മസ് ആശംസകൾ പരസപരം നേരുവാൻ ഒത്തുചേരൽ.
ക്രിസ്മസ് ദിനം
ഡിസംബർ 25 ന് ശനിയാഴ്ച :
രാവിലെ 10.30 ന് ഇംഗ്ലീഷ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല