സ്വന്തം ലേഖകൻ: പൈലറ്റുമാരായ ഒരു അമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. മാതൃദിനത്തിൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘മാതൃദിനത്തിൽ പൈലറ്റുമാരായ അമ്മയും മകനും സ്നേഹം പങ്കവയ്ക്കുന്നു.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. മകൻ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുകയും അമ്മ യാത്രക്കാരിയുമാണെന്നും വിഡിയോ പങ്കുവച്ചുള്ള കുറിപ്പിൽ വ്യക്തമാക്കുന്നു.
പൂക്കളുമായി എത്തി അമ്മയെ കെട്ടിപ്പിടിക്കുന്ന മകനിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. അമ്മയും മകനും പൈലറ്റ് യൂണിഫോമിലാണുള്ളത്. പിന്നീട് അമ്മയും മകനുമാണെന്ന് മകൻ യാത്രക്കാർക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു.
‘പ്രിയപ്പെട്ടവരെ അമൻ ഠാക്കൂർ എന്നാണ് എന്റെ പേര്. ഇന്ന് മാതൃദനിമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ ലോകത്തിൽ നമ്മൾ എല്ലാ സ്നേഹവും ബഹുമാനവും നൽകേണണ്ട വ്യക്തി അമ്മയാണ്. ഈ മാതൃദിനത്തിൽ എന്റെ അമ്മയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. 24 വർഷത്തോളം വിവിധ ഫ്ലൈറ്റുകളിൽ ഞാൻ അമ്മയ്ക്കൊപ്പം യാത്ര ചെയ്തു. ഈ ദിവസം എനിക്ക് ഏറ്റവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഞാൻ കോപൈലറ്റായി ഈ ടീമിനൊപ്പമുണ്ട്. അമ്മ യാത്രക്കാരിയായും. അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അമ്മ ചെയ്യുന്നതെല്ലാം എനിക്കു വേണ്ടിയാണ്. നന്ദി, അമ്മേ.’– എന്നാണ് പൈലറ്റായ മകൻ പറയുന്നത്.
Forever 6E പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരരവധി പേരാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ‘ഇതിൽ കൂടുതൽ എന്തു സന്തോഷമാണ് ഈ അമ്മയെ കാത്തിരിക്കുന്നത്. അമ്മയ്ക്കും മകനും അഭിനന്ദനങ്ങള്‍.’– എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല