1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2015

സ്വന്തം ലേഖകന്‍: മദര്‍ തെരേസ്‌ക്ക് വിശുദ്ധ പദവി അടുത്ത സെപ്റ്റംബറിലെന്ന് സൂചന, മദറിന്റെ രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിക്കും മാര്‍പാപ്പയുടെ അംഗീകാരം. വിശുദ്ധ പദവി പ്രഖ്യാപനം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കുമെന്ന് ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്.

തലച്ചോറില്‍ നിരവധി ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസവഴി ഭേദമായതാണ് രണ്ടാമത്തെ അദ്ഭുതമെന്ന് വത്തിക്കാന്‍ പറഞ്ഞു. ഇതോടെയാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാസഭ പൂര്‍ത്തിയാക്കിയത്.

2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദറിന്റെ മരണശേഷം താമസിയാതെതന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. മരണാനന്തരം അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി. കുറഞ്ഞകാലംകൊണ്ട് ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടയാളാക്കുന്നത് വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു.

മദര്‍ മരിച്ച് ഒരുവര്‍ഷം തികഞ്ഞ സമയത്ത് മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ഥനകൊണ്ട് മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച ദിവ്യാദ്ഭുതങ്ങളില്‍ ആദ്യത്തേത്.

87 മത്തെ വയസ്സില്‍ 1997 ലാണ് മദര്‍ തെരേസ അന്തരിച്ചത്. 2003ലാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. കൊല്‍ക്കത്തയിലെ ചേരിനിവാസികളില്‍ മദറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.