റോഡുകളുടെ സൗകര്യം കൂട്ടുന്നതിനായി സ്വകാര്യ മേഖലയെ കൂട്ട് പിടിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം നല്‍കുന്നു. മോട്ടോര്‍വേകള്‍, ട്രങ്ക് റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിനെ സഹായിക്കുന്നത്. ഇത് സാമ്പത്തികം മെച്ചപ്പെടുത്തും എന്നാണു പ്രധാന മന്ത്രിയായ ഡേവിഡ് കാമറൂണ്‍ കരുതുന്നത്. എന്നാല്‍ ഈ വികസനം ജനങ്ങള്‍ക്ക് ടോള്‍ രൂപത്തില്‍ അധിക ബാധ്യത വരുത്തി വക്കും എന്നുള്ളത് സര്‍ക്കാര്‍ വിട്ടു കളയുന്നു.
ഇപ്പോഴുള്ള റോഡുകളില്‍ ടോള്‍ നിലവിലില്ല. പക്ഷെ ട്രാഫിക്ക് കുറയ്ക്കുവാന്‍ റോഡുകള്‍ വലിപ്പം വയ്ക്കുന്നതോട് കൂടി പല ഇടങ്ങളിലും ടോള്‍ കേന്ദ്രം വന്നു തുടങ്ങും. ഇങ്ങനെ ഏകദേശം 6 ബില്ല്യണ്‍ വരെ സര്‍ക്കാരിനും സ്വകാര്യ മേഖലക്കും ലഭിക്കും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധന വിപണിയുടെ ഉയര്‍ന്ന നിരക്കിനൊപ്പം ടോള്‍ പിരിവു കൂടെ വരുന്നത് ജനങ്ങളെ എത്രമാത്രം ദുരിതത്തിലാക്കും എന്ന് പറയേണ്ടതില്ല.
പൊതു മേഖലയ്ക്ക് റോഡുകള്‍ നവീകരിക്കുന്നതിനുള്ള പണം കയ്യിലില്ലാത്തതിനാലാണ് സ്വകാര്യ മേഖലയുടെ സഹായം തേടിയിരിക്കുന്നത്. ഇത് ഭാവിയില്‍ ജനങ്ങള്‍ക്കെതിരെ തിരിയുകയും റോഡ് മേഖല സ്വകാര്യ കമ്പനികളുടെ അധീനതയില്‍ ആകുന്നതിനുമേ സഹായിക്കൂ എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്.
റെയില്‍ വേ സ്വകാര്യ കമ്പനിക്ക് നല്‍കിയതിനു ശേഷമുള്ള ഈ നീക്കം ഇതു രീതിയില്‍ ജനങ്ങള്‍ സ്വീകരിക്കും എന്നത് ഈ സമയത്ത് വളരെ പ്രധാനപ്പെട്ടതാണ്. 1990കളിലാണ് റെയില്‍ വേ സ്വകാര്യ മേഖലക്ക് കൈമാറിയത്. ഇത് സര്‍ക്കാര്‍ ഖജനാവിനെ ഒട്ടൊന്നുമല്ല സഹായിച്ചത്. ഇന്കംടാക്സ് അലവന്‍സ്,നവീകരണം എന്നിവ ജനങ്ങളെ വലക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നിരിക്കെ ഈ കാര്യം എത്രമാത്രം വിജയിക്കും എന്നുള്ളത് കണ്ടറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല