സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വത ഭീഷണിയില്‍ പുകഞ്ഞ് ഇന്തോനേഷ്യ, 400 വിനോദസഞ്ചാരികള്‍ അപകട മേഖലയില്‍ കുടുങ്ങി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിന്‍ഞ്ചാനിയാണ് പൊട്ടിത്തെറി ഭീഷണിയുയര്‍ത്തി പുകഞ്ഞു തുടങ്ങിയത്.
അഗ്‌നിപര്‍വതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ 400 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ട്രക്കിങ്ങിനായി യാത്ര തിരിച്ചവരെയാണ് കാണാതായിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ മലയില്‍ നിന്നും കടുത്ത പുക ഉയരുന്നുണ്ട്. ഏതാണ്ട് രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് പുക വ്യാപത്തിനാല്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന 400 വിനോദ സഞ്ചാരികള്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. ഈ വഴിക്കുള്ള വിമാനങ്ങളും വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഒരു ദേശീയോദ്യാനമായ ഈ അഗ്‌നിപര്‍വതം പുകയുന്നത് കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 3726 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതം 2015 ലും പൊട്ടിത്തെറിച്ചിരുന്നു. അന്തരീക്ഷത്തില്‍ പുക പടര്‍ന്നതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള പല വിമാന സര്‍വീസുകളും മുടങ്ങിയിരിക്കുകയാണ്. പുക ശക്തമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല