സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി. പര്‍വ്വതാരോഹകര്‍ക്കിടയിലെ ഇതിഹാസ താരമായിരുന്ന അലക്‌സ് ലോവെ, കാമറാമന്‍ ഡേവിഡ് ബ്രിഡ്‌ജെസ് എന്നിവരുടെ മ്യതദേഹങ്ങളാണ് ഹിമാലയത്തിലെ ശിശപംഗ്മയില്‍ നിന്ന് കണ്ടെത്തിയത്.
പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്‌ലറും യുലി സേ്റ്റക്കുമാണ് ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്‌സ് ലോവെ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലുടെ അലക്‌സ് ലോവെയുടെ ഭാര്യ ജെനി ലോവെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
എന്‍ബിസി സ്‌പോര്‍ട്ടസിനായി ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടെയാണ് 1999 ഒക്‌ടോബറില്‍ ലോവെയേയും സംഘത്തേയും ഹിമവാന്റെ കൂറ്റന്‍ മഞ്ഞുപാളികള്‍ വിഴുങ്ങിയത്. 26,335 അടി ഉയരത്തില്‍ വച്ച് ഇവരുടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുന്നാമന്‍ കൊര്‍നാഡ് ആങ്കര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
മരിക്കുമ്പോള്‍ ലോവെക്ക് 40 വയസും ബ്രിഡ്ജിന് 29 വയസുമായിരുന്നു പ്രായം. ലോവെയുടെയും ബ്രിഡ്ജിന്റെയും മൃതദേഹങ്ങള്‍ക്കായി നടത്തിയ തെരച്ചിലുകളെല്ലാം വിഫലമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല