എന്ത് വിലകൊടുത്തും സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കിയെ അടങ്ങൂ എന്ന വാശിയിലാണ് ഡേവിഡ് കാമറൂണ്‍ എന്നുറപ്പാണ്. ഇതിനായി ഇപ്പോള്‍ എം.പി മാര്‍ക്ക് ഫ്രീ വോട്ടിങ്ങിന്റെ ആനുകൂല്യം നല്‍കിയിരിക്കയാണ് കാമറൂണ്‍. മുന്‍പ് 200,000 പേര് ഒപ്പിട്ട ഒരു പെറ്റിഷന്‍ ഈ നിയമത്തെ എതിര്‍ത്ത് കൊണ്ട് നിലവില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് എംപി മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് വോട്ടു ചെയ്യട്ടെ എന്നാണു അധികൃതര്‍ പറയുന്നത്.
ഇതോടൊപ്പം തന്നെ ഇതിനു മുന്‍പ് സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെ ഇംഗ്ലണ്ടിലെയും വേല്‍സിലെയും ബിഷപ്പുമാര്‍ ഇടയലേഖനവുമായി രംഗത്ത് വന്നിരുന്നു. അതേസമയം പലപ്രമുഖരും ഈ നിയമത്തെ പിന്താങ്ങുകയാണ് ചെയ്യുന്നത്. എന്തായാലും ഫ്രീ വോട്ടിങ്ങിലൂടെ കാര്യങ്ങള്‍ ഒരു തീരുമാനതിലാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട എന്നാണു അനുബന്ധ വൃത്തങ്ങള്‍ നല്കുന്ന സൂചന.
നിയമത്തെ എതിര്‍ത്ത് കൊണ്ട് റോമന്‍ കാത്തലിക്ക് ഇത്രയും ശക്തമായി രംഗത്ത് വന്ന സ്ഥിതിക്ക് പലര്‍ക്കും ഈ നിയമത്തിന്റെ കാര്യത്തില്‍ നീക്കു പോക്ക് ഉണ്ടാകും എന്ന് പ്രത്യാശയുണ്ട്. 200,000 പേര് ഒപ്പിട്ട നിവേദനം ഇത് വരെ വന്നതില്‍ ഏറ്റവും വലിയ നിവേദനമായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രീ വോട്ടിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നതും. ഓരോ ദിവസവും അതില്‍ 7500 ജനങ്ങള്‍ ഒപ്പ് വയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല