എപിയെന്നൊക്കെ പറഞ്ഞാല്‍ ഒരു നാട്ടിലെ ഏറ്റവും വലിയ പദവികളിലൊന്നാണ്. വോട്ട് ചെയ്ത് ജയിപ്പിച്ചുവിടുന്ന ഇവരാണ് രാജ്യത്തിന്റെ ഭരണമെന്ന നിര്‍ണ്ണായക ദൗത്യം നിര്‍വഹിക്കുന്നത്. എംപിയായി ജയിക്കുന്നവരില്‍ ആരെങ്കിലുമാകും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറുന്നത്. അങ്ങനെയുള്ള ഒരാളുടെ ഭാര്യയെന്നൊക്കെ പറയുമ്പോള്‍ കുറെ ഉത്തരവാദിത്വങ്ങളുണ്ടാകും. ഉത്തരവാദിത്വങ്ങളെന്നാണോ ബാധ്യതയെന്നാണോ വിളിക്കേണ്ടതെന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. എന്തായാലും എംപിമാരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ഭാര്യമാരുടെ ജീവിതശൈലി ഏറെ നിര്‍ണ്ണായകമാണ്.
എംപിമാരുടെ ഭാര്യമാര്‍ എന്തെങ്കിലും കേസുകളില്‍പ്പെട്ടാല്‍ അത് ജനപ്രതിനിധിയായ ഭര്‍ത്താവിനും പാര്‍ട്ടിക്കുമെല്ലാം അതിന്റെ നാണക്കേടുണ്ടാകും. അത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ബിര്‍മിഹാം സാക്ഷ്യം വഹിക്കേണ്ടിവന്നത്. ഭര്‍ത്താവും എംപിയുമായ ജോണ്‍ ഹെമ്മിങ്ങുമായി വേര്‍പിരിഞ്ഞതിന്റെ മൂന്ന് ദിവസത്തിനുശേഷമാണ് ഭാര്യ ക്രിസ്റ്റീന്‍ ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടില്‍നിന്ന് പൂച്ചക്കുട്ടിയെ മോഷ്ടിച്ചത്.
സിസിടിവിയിലാണ് എംപിയുടെ ഭാര്യ പൂച്ചക്കുട്ടിയെ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പൂച്ചക്കുട്ടിയെ മോഷ്ടിച്ചതിനുശേഷം അധികം വൈകാതെതന്നെ എംപിയുടെ ഭാര്യയെ പോലീസ് പിടികൂടി. അതേസമയം ഭാര്യ പൂച്ചക്കുട്ടിയെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ജോണ്‍ ഹെമ്മിങ്ങ് ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ക്രിസ്റ്റീന താന്‍ ഇങ്ങനെയൊരു ചെയ്തിട്ടില്ലെന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ മോഷ്ടിക്കുന്നതിന്റെ ടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
ക്യാമറയില്‍ ക്രിസ്റ്റീന പൂച്ചക്കുട്ടിയേയും കൊണ്ട് പോകുന്നതിന്റെ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട പൂച്ചയെ ഇതുവരെ കണ്ടെടുക്കാന്‍ പറ്റിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല