സ്വന്തം ലേഖകന്‍: മിസ്റ്റര്‍ ബീന്‍ 25 വയസ്സ്, നടന് ആറ്റ്കിന്‍സന്റെ വ്യത്യസ്തമായ ആഘോഷം. ബ്രിട്ടിഷ് നടന് അറ്റ്കിന്സണ് മിസ്റ്റര്‍ ബീനായി ലോകത്തെ ചിരിപ്പിച്ചു തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടു തികഞ്ഞത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
തന്റെ പ്രശ്സ്തമായ പച്ചക്കാറും അതിലൊരു ടെഡിയുമായി ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിലേക്കൊരു സവാരി നടത്തിയാണ് ആറ്റ്കിന്സണ് ചിരിയുടെ കാല്‍നൂറ്റാണ്ടു ഘോഷിച്ചത്. കാറിനുള്ളിലല്ല, കാറിനു മുകളില്‍ ചാരുകസേര കെട്ടിവച്ച് അതിലിരുന്ന്!
‘മിസ്റ്റര്‍ ബീന്‍’ റൊവാന് അറ്റ്കിന്സണ് പിന്നെ എങ്ങനെയാണ് 25 മത്തെ പിറന്നാള്‍ ആഘോഷിക്കുക എന്നാണ് ആരാധകരുടെ ചോദ്യം. ബക്കിങ്ങാം കൊട്ടാരത്തിനു മുന്നില്‍ ഫോട്ടോയ്ക്കു നിന്നുകൊടുത്തും കേക്ക് സ്വീകരിച്ചും ആറ്റ്കിന്സണ് സകലരേയും ചിരിപ്പിക്കുകയും ചെയ്തു.
ബ്രിട്ടനില്‍ 1990 ല്‍ ആയിരുന്നു മിസ്റ്റര്‍ ബീന്‍ ആദ്യമായി ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. മണ്ടന്‍ ബുദ്ധിയുമായി ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കവര്‍ന്ന മിസ്റ്റര്‍ ബീനിലൂടെ ഇന്നു ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരിലൊരാളാണ് ആറ്റ്കിന്സണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല