ബേസിംഗ് സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ട്രഷററായി സജീഷ് ടോം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡണ്ടും, യുക്മ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറുമായ സജീഷ് ടോമിന് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ എന്ന നിലയില്‍ ഇത് തുടര്‍ച്ചയായ അംഗീകാരത്തിന്റെ മൂന്നാം വര്‍ഷമാണ്.
വൈക്കം അയ്യനംപരമ്പില് കുടുംബാംഗമായ സജീഷ് ബേസിംഗ് സ്റ്റോക്ക് അസോസിയേഷന്റെ സെക്രട്ടറി എന്ന നിലയിലും, ബേസിംഗ് സ്റ്റോക്ക് സെന്റ് ബീട്സ് ചര്‍ച്ച് പാരിഷ് പസ്റ്ററല്‍ കൌണ്സിലില് തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഇന്ത്യന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരം എന്നതിനൊപ്പം ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനുള്ള അംഗീകാരം കൂടിയാണ് സജീഷ് ടോമിന്റെ ഈ സ്ഥാനലബ്ദി.
വിദ്യാഭ്യാസ കാലഘട്ടം മുതല്‍ക്ക് തന്നെ നേതൃ രംഗത്ത് ശ്രദ്ധേയനായ സജീഷ് ടോം, എറണാകുളം അതിരൂപത പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം, സി എല്‍ സി അതിരൂപതാ പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബേസിംഗ് സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിലെ മറ്റംഗങ്ങള്‍ താഴെ പറയുന്നവരാണ് മനോസിംഗ്(ചെയര്മാന്), സെര വാട്ട്സ്(വൈസ് ചെയര്‍ പേഴ്സന്‍), ഐറിനാ മില്ലര്‍(സെക്രട്ടറി), ഗ്രേസ് പവ്വല്(ട്രസ്റ്റി), ഗിഡിയോണ്‍ അംഗഫര്(ട്രസ്റ്റി), മറിയാ റോസല്ല(ട്രസ്റ്റി).
പതിനെട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ് ബേസിംഗ് സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ഇതിന്റെ നിരവധിയായ വേദികളിലൂടെ തങ്ങളുടെ സംസ്കാരത്തിന്റെ തനിമയും വ്യത്യസ്തതയും പങ്കു വെക്കുവാന്‍ ബേസിംഗ് സ്റ്റോക്കിലെ മലയാളികള്‍ക്ക് സാധിക്കുന്നു എന്നത് അഭിമാനകരമാണ്.
എക്സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു
ബേസിംഗ് സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം എന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല