സ്വന്തം ലേഖകന്‍: മത്സരം ജയിച്ചാല്‍ സ്റ്റംപ് പറിക്കുന്നതിന് പിന്നിലെ രഹസ്യം എംഎസ് ധോനി വെളിപ്പെടുത്തുന്നു. ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപ് പറിച്ചെടുത്ത് ഡ്രസിങ് റൂമിലേക്ക് നടക്കുന്ന ധോണി.
ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം തനിക്ക് കുറച്ച് പദ്ധതികളുണ്ട്. തന്റെ പക്കല്‍ ഇപ്പോഴുള്ള സ്റ്റംപ് ഏത് മത്സരത്തിന് ശേഷം പിഴുതതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓരോ സ്റ്റംപ് കാണുമ്പോഴും അത് ഏത് മത്സരത്തിന് ശേഷമുള്ളതാണെന്ന് തനിക്ക് മനസിലാകും.
സ്റ്റംപുകള്‍ നോക്കി മത്സരങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇതുകൊണ്ട് തന്റെ ലക്ഷ്യമെന്ന് ധോണി വ്യക്തമാക്കി. വര്‍ഷങ്ങളോളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന അത്രയും സ്റ്റംപുകള്‍ തന്റെ പക്കലുണ്ടെന്നും ധോണി പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം ധോണിയുടെ സ്റ്റംപ് ശേഖരണത്തെ സമൂഹ മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ കണക്കിന് കളിയാക്കാറുണ്ട്. വലിയ വിലയുള്ള ക്യാമറകള്‍ ഘടിപ്പിച്ച സ്റ്റംപുകളാണ് ധോണി വീട്ടില്‍ കൊണ്ടുപോകുന്നതെന്നും അത് വിറ്റ് പണമുണ്ടാമെന്നും ട്രോളര്‍മാര്‍ കളിയാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല