ടീം ഇന്ത്യയുടെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി 2015ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നായാല്‍ 2013ല്‍ ടെസ്റ്റിനോട് വിടപറയും. ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഇത്- ധോണി പറഞ്ഞു. പെര്‍ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അപ്രതീക്ഷിതമായി ധോണി ഇക്കാര്യം അറിയിച്ചത്.
ധോണി 66 ടെസ്റ്റ് മത്സരങ്ങളിലാണ് പങ്കെടുത്തത്. ഇതില്‍ 36 എണ്ണത്തില്‍ നായകനായി. ധോണി നയിച്ച 17 ടെസ്റ്റ് മത്സരങ്ങളില്‍ ടീം ഇന്ത്യ ജയിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ടീം നായകനായാണ് മുപ്പതുകാരനായ ധോണിയെ വിലയിരുത്തുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്‌റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം പെര്‍ത്തിലെ വാക ഗ്രൗണ്ടില്‍ ഇന്നു തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ എട്ടു മുതല്‍ സ്‌റ്റാര്‍ ക്രിക്കറ്റ് തത്സമയം സംപ്രേഷണം ചെയ്യും. നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ത്തിനു മുന്നിലാണ്. പെര്‍ത്ത് ടെസ്‌റ്റ് ജയിക്കുകയോ സമനില നേടുകയോ ചെയ്‌താല്‍ ഓസ്‌ട്രേലിയയ്‌ക്കു ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തിരിച്ചു പിടിക്കാം. 2008 ല്‍ നടന്ന ടെസ്‌റ്റ് പരമ്പരയിലാണ് അവര്‍ ട്രോഫി കൈവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല