ഫോബ്‌സ് മാസികയുടെ നൂറ് സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് എംഎസ് ധോണി മാത്രം. പട്ടികയില്‍ 23ാം സ്ഥാനത്താണ് ധോണിയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 22ാം സ്ഥാനത്തായിരുന്ന ധോണി ഒരു സ്ഥാനം നഷ്ടപ്പെട്ടാണ് ഇപ്പോള്‍ 23ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ലോക കായിക ഭൂപടത്തില്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ യശസ്സ് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഫോബ്‌സിന്റെ സമ്പന്ന പട്ടിക. അന്താരാഷ്ട്ര ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലത്തുക എന്നിവയാണ് സ്‌പോര്‍ട്ട്‌സ് താരങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. എന്നാല്‍, സച്ചിന്‍, കൊഹ്‌ലി പോലുള്ള താരങ്ങള്‍ക്ക് പോലും എത്തിപിടിക്കാന്‍ സാധിക്കാത്ത സ്ഥാനമാണ് ധോണി നേടിയെടുത്തിരിക്കുന്നത്.
31 മില്യണ്‍ ഡോളറാണ് ധോണിയുടെ സമ്പാദ്യം. പട്ടികയില്‍ 23ാമതായാണ് ധോണി ഇടംപിടിച്ചിരിക്കുന്നത്. പ്രതിഫലമായി 40 ലക്ഷം ഡോളറും പുരസ്‌കാരങ്ങളും മറ്റ് പാരിതോഷികങ്ങളുമായി 2.7 കോടി ഡോളറുമാണ് ധോണി സമ്പാദിച്ചിരിക്കുന്നത്.
അമേരിക്കന്‍ ബോക്‌സര്‍ ഫ്‌ളോയിഡ് മേവെതര്‍, ഗോള്‍ഫ് താരം ടൈര്‍ വുഡ്‌സ്, ടെന്നീസ് താരം റോജര്‍ ഫെഡറര്‍, പോര്‍ച്ചുഗീസ് സോക്കര്‍ താരം ക്രിസ്ത്യാനോ റൊനാള്‍ഡോ എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളവര്‍.
ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമിഫൈനല്‍ വരെ എത്തിയത് ധോണിയുടെ നേതൃത്വത്തിലാണ്. ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗിന്റെ നായകനായ ധോണി ടീമിനെ ആറു തവണ ഫൈനലില്‍ എത്തിച്ചുവെന്നും ഫോബ്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോബ്‌സിന്റെ പട്ടികയില്‍ രണ്ട് വനിതാ താരങ്ങളുമുണ്ട്. റഷ്യന്‍ ടെന്നീസ് താരമായ മരിയ ഷറപോവയാണ് ഇതില്‍ ഒന്നാം നമ്പര്‍. 29.7 മില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഷറപോവ 26ാം സ്ഥാനത്തുണ്ട്. അമേരിക്കന്‍ ടെന്നീസ് താരമായ സെറീന വില്യംസ് 24.6 മില്യണ്‍ ഡോളറുമായി 47ാം സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല