ആന്‍ഡ്രോയ്ഡ് ഒഎസിലുള്ള ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി എംഎസ് ഓഫീസ് ടൂളിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ഫോണ്‍ സ്‌ക്രീനിന്റെ വലുപ്പം ഏതാണെങ്കിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് വേര്‍ഡ്, എക്‌സെല്‍, പവര്‍പോയിന്റ് എന്നിവ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റുകള്‍, ഐഫോണ്‍, ഐപാഡ് എന്നിവക്കുള്ള പുതുക്കിയ ആപ്ലിക്കേഷന്‍ നേരത്തെ തന്നെ മൈക്രോസോഫ്്റ്റ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ആപ്പും പുറത്തിറക്കിയിരിക്കുന്നത്.
പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഓഫീസ് 365 എന്ന പേരിട്ടിരിക്കുന്ന പാക്കേജില്‍ കൂടുതല്‍ ഫീച്ചറുകള്‍ മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിട്ടുണ്ട്.
ഇപ്പോള്‍ പുറത്തിറങ്ങുന്ന സാംസംഗ്, സോണി, എല്‍ജി തുടങ്ങിയ ഫോണുകളില്‍ ഓഫീസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ ആപ്പുകള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിലും 2013 മുതലുള്ള ലോലിപോപ്പിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലും സുഗമമമായി പ്രവര്‍ത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല