ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. മേഖലയില്‍ സെന്റ്. അപ്രേം യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ മിഷന്‍ന്റെ ചാപ്ടര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 2 നു ഞായറാഴ്ച ബ്രിസ്റൊളില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളന വേദിയില്‍ വച്ച് അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത പരിശുദ്ധ സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രയര്‍ക്കീസ്സ് ബാവയുടെ അനുഗ്രഹകല്‍പ്പന വായിച്ചുകൊണ്ട് ഇതിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു.
ഞായറാഴ്ച വൈകിട്ട് 4.00 മണിക്ക് യു കെ. യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് അധ്യക്ഷത വഹിച്ച സമ്മേളനം. അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ഫാ. ബാബു പെരിങ്ങോള്‍ (മോര്‍ അഫ്രേം മെഡിക്കല്‍ മിഷന്‍ സെക്രറട്ടറി ജനറല്‍, യു. സ്. എ) സ്വാഗതമര്‍പ്പിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫാ. തോമസ്സ് കറുകപ്പള്ളി, (ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം, തൂത്തൂട്ടി), ഫാ. പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, ഫാ. രാജു ചെറുവിള്ളീ, ഫാ. തോമസ് പുതിയാമഠത്തില്‍ ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്. ഫാ. പീറ്റര്‍ കുരിയാക്കോസ്സ്, ഫാ. സിബി വര്‍ഗ്ഗീസ്സ്, ഡീക്കന്‍ എല്‍ദൊസ് , യു, കെ മേഖലാ കൌണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചുു.
പരിശുദ്ധ പാത്രയര്‍ക്കീസ്സ് ബാവയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള 2006 ല്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിതമായ റെഡ്ക്രോസ് പോലയുള്ള ഈ ചാരിറ്റബിള്‍ പ്രസ്ഥാനം യു. കെ യിലും ഇതോടെ സ്ഥാപിതമായി. ആതുര സേവനം ലഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യു, കെ റീജിയണല്‍ കൌണ്‍സിലിന്റെ നേത്രത്ത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല