യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യു.കെ. മേഖലയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം മാഞ്ചസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആതിഥേയത്തില്‍, സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) തീയതികളില്‍, വിതിന്‍ഷൊയിലെ, ഫോറം സെന്റെറില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
യു. കെ മേഖലയുടെ നോര്‍ത്ത് വെസ്റ്റില്‍ വച്ച് ആദ്യമായി നടത്തപ്പെടുന്ന ഈ സംഗമം സഭാ മക്കള്‍ക്ക് ഒരു വേറിട്ട അനുഭവമാകുമെന്നതില്‍ സംശയമില്ല. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി, യു.കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനിയുടെ നേതൃത്ത്വത്തില്‍ വിവിധ കമ്മറ്റികള്‍ക്കു രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചു.
രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളില്‍ അഭിവന്ദ്യ പിതാക്കന്മാരും, ബഹു. വൈദീകരും നയിക്കുന്ന ക്ളാസ്സുകളും, ചര്‍ച്ചകളും, കട്ടികള്‍ക്കായുള്ള പ്രത്യേക ക്ളാസ്സുകളും, തുടര്‍ന്നു എല്ലാ ഇടവകകളില്‍നിന്നുള്ള കലാ പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരിശുദ്ധ സഭയിലെ ആഭിവന്ദ്യ തിരുമേനിമാരും വിവിധ മത മേലധ്യക്ഷന്മാരും വിശിഷ്ട അതിഥികളും, ഒപ്പം യു.കെ.മേഖലയിലുള്ള എല്ലാ ഇടവക അംഗങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു.
ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി.സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ. സഭാ റീജിയണല്‍ കൊണ്‍സില്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല