ജോസ് മാത്യു
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിസ്റൊള്‍, സെന്റ് ബേസില്‍ സെന്ററും, മോര്‍ ബെസ്സേലിയോസ് എല്‍ദൊ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയും സഭയുടെ ഇരുപത്തിരസ്ഥ് ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാന്‍ സുസജ്ജമായിക്കഴിഞ്ഞു. ഒക്ടോബര്‍ ഒന്നിനു നു Greenway Centre, Doncaster road, Southmead Bristol BS10 5PYവച്ചും, ഒക്ടോബര്‍ രണ്ടിനു St.Gregory the Great Church, Filton Road, Horfield, Bristol, BS7 0PD ലും മായിരിക്കും പരിപാടികള്‍.
ശനിയാഴ്ച രാവിലെ 9.00 മണിക്കു പതാക ഉയര്‍ന്നതോടുകൂടി തുടക്കം കുറിക്കുന്ന കുടുംബ സംഗമം യു. കെ. റിജീയന്റെ മുന്‍ പാത്രയാര്‍ക്കല്‍ വികാരിയും, നിരണം ഭദ്രാസനാധിപനും യൂ. എ. ഇ. ലെ പള്ളികളുടെ പാത്രയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസ്സുകൊസ്ഥ് ഉല്‍ഘാടനം ചെയ്യപ്പെടുന്നു. യു. കെ. മേഖലയുടെ ഇപ്പോഴത്തെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊസ്ഥ് അധ്യക്ഷത വഹിന്നതും, ഈവര്‍ഷത്തേ ചിന്താവിഷയമായി “ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും” എന്ന വേദ വചനം ആസ്പദമാക്കി വിഷയാവതരണം നടത്തുന്നതുമായിരിക്കും. ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് ഈവര്‍ഷത്തെ ക്ളാസ്സുകള്‍ക്കു നേതൃത്ത്വം നല്‍കുന്നു.
വൈകിട്ട് 6.00 മണിയോടു കൂടി പരമ്പരാഗതമായ ശൈലിയിലുള്ള കലാ രൂപങ്ങളാല്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരനമാര്‍ അണിയിച്ചൊരുക്കുന്ന കലാ വിരുന്നു ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും.
ഒക്ടോബര്‍ രണ്ടിനു നു രാവിലെ പ്രഭാത പ്രാര്‍തനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിമാരുടെ മഹനീയ കാര്‍മ്മികത്ത്വത്തില്‍ വി. മൂന്നില്‍ കുര്‍ബാനയും, ശേഷം വിശിഷ്ട അതിഥികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്ള്ള സമാപന സമ്മേളനവും ക്രമികരിച്ചിരിക്കുന്നു.
യാക്കോബായ സഭാ പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലധിഷ്ഠിതവുമായ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്ള്ള ഈ വര്‍ഷത്തെ സംഗമം വന്‍ വിജയമാക്കുവാന്‍ എല്ലാ യാക്കോബായ വിശ്വാസികളും നേരത്തേതന്നെ എത്തിചേരേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല