ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ റിജീയന്റെ ഈ വര്‍ഷത്തെ ലണ്ടന്‍ മേഖലാ കണ്വന്ഷന് ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ചു മാസം 25 നു ഞായറാഴ്ച നടത്തപ്പെടുന്നു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്‍ സ്ഥാപിതമായതിനുശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ച് വിശുദ്ധ നോമ്പു കാലത്തു സംഘടിപ്പിക്കുന്ന ഈ കണ്വന്ഷന് വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമായിരിക്കും.
ഈ വര്‍ഷത്തെ കണ്വന്ഷന് ഡെന്മാര്ക്കില് നിന്നുള്ള ഫാ.എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേത്രത്ത്വത്തില് നടത്തപ്പെടുന്നു. ഞായറാഴ്ച രാവിലെ 9.00 പ്രഭാത പ്രാര്തഥനയും തുടര്‍ന്നു 10.00 മണിയോടു കൂടി വിശുദ്ധ കുര്‍ബ്ബാനയും ശേഷം ഏകദിന കണ്‍വന്‍ഷനും ക്രമീകരിച്ചിരിക്കുന്നു.
ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിധേയത്തില് നടത്തുന്ന ഈ കണ്‍വന്‍ഷനില്‍ യു.കെ. റിജീയന്റെ ലണ്ടന്‍ മേഖലയിലെ എല്ലാ പള്ളി അംഗങ്ങളും പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു: വികാരി ഫാ.രാജു ചെറുവിള്ളി. ടെലി .07946557954. സെക്രട്ടറി. തോമസ്സ് മാത്യു ടെലി. 07738763579 മായി ബന്ധപ്പെടുക. പള്ളിയുടെ വിലാസം: ST.MARY ALDERMARY CHURCH, WATLING STREET, LONDON. EC4M 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല