1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

ജോസ്‌ മാത്യു
നോര്‍ത്താംപ്ടന്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക ഭാഗ്യവതിയായ പരി. ദൈവമാതാവിന്റെ ജനനപെരുന്നാളും, ഇടവക വാര്‍ഷികവും സെപ്റ്റംബര്‍ മാസം 17-ാ തീയതി ശനിയാഴ്ച ഭക്തിപുരസ്സരം കൊണ്ടാടുന്നു. എല്ലാ
വിശ്വാസികളും വി. നോമ്പോടും, നേര്‍ച്ച, കാഴ്ചകളോടും കൂടി വന്നു സംബന്ധിച്ച് പരി. ദൈവമാതാവിന്റെ ദിവ്യ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നത് അനുഗ്രഹപ്രദമായിരിക്കും.

ശനിയാഴ്ച രാവിലെ 9.00 നു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്നു വി. കുര്‍ബ്ബാന വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തിലും, 12.00 നു പ്രദക്ഷിണവും ശേഷം ആദ്യഫല ലേലവും, റാസയും തുടര്‍ന്നു 1.00 മണിക്കു നേര്‍ച്ച സദ്യയും
ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
സെക്രട്ടറി, അനുപ് ജേക്കബ് ടെലി. 07525823363,
ട്രഷറര്‍, എല്‍ദോ പൌലോസ് ടെലി. 07983972249

പള്ളിയുടെ അഡ്രസ് :
Congrigational Church,
Victoria Road,
Northampton NN1 5EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.