യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. മേഖലയുടെ പാത്രയര്‍ക്കല്‍ വികാരിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു ഒക്ടോബര്‍ 2 നു ഞായറാഴ്ച ബ്രിസ്റൊളില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളന വേദിയില്‍ വച്ച് ഉജ്ജ്വല യാത്രയയപ്പു നല്‍കി.
മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്തയുടെ ശിശ്രൂഷാ കാലയളവില്‍ യു.കെ യില്‍ യാക്കോബായ സഭക്കു കെട്ടുറപ്പും, അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടുകൂടിയ ഭരണക്രമീകരണവും അഭൂത പൂര്‍ണ്ണവുമായ വളര്‍ച്ചയുമുസ്ഥായി. പരി. സഭക്കു 22 ദേവാലയങ്ങല്‍ കെട്ടിപ്പടുക്കുവാനും ഒട്ടുമിക്ക ഇടവകകളിലും കഷ്ടാനുഭവ ശിശ്രൂഷകളടക്കമുള്ള എല്ലാ ശിശ്രൂഷകളും നടത്തുവാന്‍ സാധിച്ചു എന്നത് എടുത്തു പറയേസ്ഥതാണ്. സഭാ വിശ്വാസികളുടെ ഐക്കവും, കുടുംബ ബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചു. പുതിയ സംസ്കാരത്തില്‍ മൂല്യ ബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിര്‍ത്തുന്നതും ലക്ഷ്യമാക്കി വിവിധ ഇടവകകളിലാരംഭിച്ചിട്ടുള്ള സണ്‍ ഡേസ്കൂള്‍കളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീകൃത പാഠ്യ ക്രമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടുവാനും അഭി. തിരുമനസ്സിന്റെ ശിശ്രൂഷാ കാലയളവില്‍ സാധിച്ചു.
ഞായറാഴ്ച വൈകിട്ട് 4.00 മണിക്ക് യു കെ. യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊസ്ഥ് അധ്യക്ഷത വഹിച്ചയാത്രയയപ്പ് സമ്മേളനത്തില്‍ മോര്‍ കൂറീലോസ്സ് എറ്റവും ജനകീയനായ തിരുമേനിയാണന്ന് അഭിപ്രായപ്പെട്ടു. അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊസ്ഥ് ഉല്‍ഘാടനം ചെയ്ത സമ്മേളനത്തില്‍ ഫാ. ബാബു പെരിങ്ങോള്‍ (മോര്‍ അഫ്രേം മെടിക്കല്‍ മീഷന്‍ ഡയറകടര്‍ യു. സ്. എ). ഫാ. തോമസ്സ് കറുകപ്പള്ളി, (ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം, തൂത്തൂട്ടി), ഫാ. പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍, ഫാ. ജിബിഇച്ചിക്കോട്ടില്‍, ഫാ. രാജു ചെറുവിള്ളീ, ഫാ. തോമസ് പുതിയാമഠത്തില്‍ ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്. ഫാ. പീറ്റര്‍ കുരിയാക്കോസ്സ്, ഫാ. സിബി വര്‍ഗ്ഗീസ്സ്, ഡീക്കന്‍ എല്‍ദൊസ് , യു, കെ മേഖലാ കൌണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
യു. കെ, മേഖലയിലെ 22 പള്ളികളുടെ പ്രതിനിധികളും വികാരനിര്‍ഭരമായ വാക്കുകളില്‍ തിരുമേനിക്കു നന്ദി രേഖപ്പെടുത്തിക്കൊസ്ഥ് ഉപഹാരങ്ങളര്‍പ്പിച്ചു. ആശംസകള്‍ക്കു മറുപടി പറഞ്ഞ തിരുമേനി യു, കെ മേഖല നാള്‍ക്കുനാള്‍ കൈവരിക്കുന്ന നേട്ടങ്ങളെ മുക്തകസ്ഥം പ്രശംസിക്കുകയും, മുന്‍പോട്ടുള്ള മേഖലയുടെ വളര്‍ച്ചയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊസ്ഥ് പ്രാര്‍ത്ഥനയോടു . കൂടി യോഗം അവസാനിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല