യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. മേഖലയുടെ സമ്പൂര്‍ണ്ണ പള്ളി പ്രതിപുരുഷ യോഗം 2011 ഒക്ടോബര്‍ 24 നു ശനിയാഴ്ച രാവിലെ 10.00 മണിക്കു ന്യുകാസില്‍, മോര് ഗ്രീഗോറിയോസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ വച്ച് യു. കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭി. മാത്യൂസ് മോര് അപ്പ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. പ്രസ്തുത യോഗത്തില്‍ സഭയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, സഭയുടെ ആധ്യാത്മിക പ്രസ്ഥാനങ്ങളായ, സസ്ഥേസ്കൂള്, മര്‍ത്തമറിയം വനിതാ സമാജം, യൂത്ത് അസോസിയേഷന്, കുടുംബ യൂണിറ്റുകള്‍ മുതലായവ കേന്ദ്രീകൃതമായി നേതൃത്തവല്ക്കരിക്കുവാന് വിവിധ കമ്മറ്റികള്‍ ബഹു. വൈദീകരുടെ നേതൃത്തത്തില്‍ നിലവില്‍ വന്നു.
കൂടാതെ യൂ. കെ. മേഖലയുടെ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, മേഖലയുടെ സെക്രറട്ടറിയായി ഫാ. രാജു ചെറുവിള്ളിയും, വൈദീക സെക്രറട്ടറിയായി ഫാ. പീറ്റര്‍ കുര്യാക്കോസ്സും തിരഞ്ഞെടുത്തു. മേഖലയുടെ ട്രഷറാറായി ജിബി ആന്ഡ്രൂസീനെ വീസ്ഥും തിരഞ്ഞെടുത്തു. മേഖലയിലെ എല്ലാ ഇടവകയിലേയും പള്ളി പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ യു. കെ റീജിയണല്‍ കൌണ്‍സില്‍ നിലവില്‍ വന്നു.
അഭി. തിരുമനസ്സിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഇന്‍ഡ്യയില്‍ നിന്നും യൂ. കെ യിലെ സഭാ മക്കള്‍ക്കായി 2012 ജനുവരി മുതല്‍ ഓണ്‍ലൈന്‍ ബൈബിള്‍ ക്ളാസ്സുകള്‍ ആരംഭിക്കുന്നതും. യൂ. കെ മേഖലയിലെ പള്ളികളെ നാലു സോണുകളായി തിരിച്ച് സുവിശേഷ യോഗങ്ങളും, ധ്യാന യോഗങ്ങളും നടത്തുവാന്‍ ക്രമീകരണം ചെയ്യുമെന്നും അറിയിച്ചു.
സഭയുടെ യു.കെ. മേഖലയുടെ പാത്രയര്‍ക്കല്‍ വികാരിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര് കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സി ന്റെ സ്തുത്യഹമായ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിച്ചു. മേഖലയുടെ മൂന്നാമതു ഫാമിലി കോണ്ഫറന്സ്സ് അനുഗ്രഹകരമായി നടത്തുവാന്‍ ആതിഥേയം വഹിച ബ്രിസ്റ്റ്റോള് ഇടവകയെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല