ജോസ് മാത്യു
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ റീജിയന്റെ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള വേദി ഒരുങ്ങുന്നു. ബ്രിസ്റ്റോള്‍, സെന്റ് ബസില്‍ സെന്ററില്‍ മോര്‍ ബെസ്സേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്തില്‍ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സ്, 2011 ഒക്റ്റോബര്‍ ഒന്നിന് Greenway centre , Doncaster road , Southmead Bristol BS10 5PY വെച്ചും ഒക്റ്റോബര്‍ രണ്ടിന് St .Gregory the Great Church , Filton Road , Horfield, Bristol , BS7 0PD ലും മായിരിക്കും പരിപാടികള്‍. മുന്‍ വര്‍ഷത്തിലെ പോലെ റജിസ്റ്റേഷന്‍ ദൃതഗതിയില്‍ നടന്നു വരുന്നു
യുകെ റീജിയന്റെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരിയും, നിരണം ഭദ്രാസനാധിപനും യുഎഇ യിലെ പള്ളികളുടെ പാത്രയാര്‍ക്കള്‍ വികാരിയുമായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമനസ് കൊണ്ട് ഈ വര്‍ഷത്തെ കുടുംബ സംഗമം ഉത്ഘാടനം ചെയ്യപ്പെടുന്നു.
യുകെ മേഖലയുടെ ഇപ്പോഴത്തെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെയും പെരുമ്പാവൂര്‍ ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാത്യുസ് മോര്‍ അപ്രേം തിരുമേനി സെപ്റ്റംബര്‍ 24 ന് യുകെയില്‍ എത്തി ചേരുന്നു. അഭി. തിരുമനസ്സുകൊണ്ട് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സിന്റെ അധ്യക്ഷത വഹിച്ചു നേതൃത്വം നല്‍കുന്നതായിരിക്കും.
ദല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ഐസക് മോര്‍ ഒസ്ത്താനിയോസ് തിരുമനസിന്റെ അനുഗ്രഹീത സാന്നിധ്യം ഇതില്‍ സംബണ്ടിക്കുന്ന എല്ലാവര്ക്കും അനുഗ്രഹപ്രദമായിരിക്കും
ഒക്റ്റോബര്‍ ഒന്നിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് കുടുംബ സംഗമത്തിന്റെ തുടക്കം കുറിച്ച് കൊണ്ടുള്ള പതാക ഉയര്‍ത്തലോട് കൂടി ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ഒന്‍പതിന് 22 ഇടവകകളില്‍ നിന്നുള്ള കലാ പരിപാടികളോട് കൂടി അവസാനിക്കും.
ഒക്റ്റോബര്‍ രണ്ടിന് രാവിലെ പ്രഭാത പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കുന്നതും തുടര്‍ന്നു അഭി. തിരുമേനിമാരുടെ mahaneeya കാര്‍മികത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും ശേഷം വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ സമാപന സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല