സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു 79 വയസുണ്ടായിരുന്ന സയിദിന്റെ മരണം.
ജമ്മുകശ്മീര്‍ പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ(പിഡിപി) സ്ഥാപകനാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 2002 മുതല്‍ 2005 വരേയും കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളാന്‍ വലഞ്ഞ മുഫ്തി മകള്‍ മെഹബൂബ മുഫ്തിയായിരിക്കും തന്റെ പിന്‍ഗാമി എന്ന സൂചനകള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. അനന്ദനാഗ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭ എംപിയായ മെഹ്ബൂബ പിഡിപിയുടെ അധ്യക്ഷയാണ്.
കശ്മീരിലെ വിഘടനവാദികളില്‍ നിന്ന് ഏറെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന നേതാവാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 1989 ല്‍ വിസി സിങ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ മുഫ്തിയുടെ മൂന്നാമത്തെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അഞ്ച് തീവ്രവാദികളെ വിട്ടയച്ചാണ് മകളെ സ്വതന്ത്രയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല