സ്വന്തം ലേഖകന്‍: മാന്‍ ഓഫ് ദി മാച്ചിന്റെ സന്തോഷത്തില്‍ ഭാര്യയുടേയും കാമുകിയുടേയും പേരുകള്‍ ഒപ്പം പുറത്തുചാടി, ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനു പറ്റിയ അമളി. ഘാനയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം മുഹമ്മദ് അനസിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ചുള്ള നന്ദി പ്രകടനത്തിനിടെ അബദ്ധം പറ്റിയത്. പ്രീമിയര്‍ സോക്കര്‍ ലീഗില്‍ അജാക്‌സ് കേപ്പ് ടൗണ്‍ എന്ന ടീമിനെതിരെ രണ്ട് ഗോള്‍ നേടി ഫ്രീ സ്റ്റാര്‍സ് സ്റ്ററൈക്കേര്‍സ് എന്ന സ്വന്തം ടീമിനിനെ സമനിലയില്‍ എത്തിച്ച മുഹമ്മദ് അനസ് ആവേശത്തോടെയാണ് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയത്.
നന്ദി പ്രകടനത്തിനിടയില്‍ ഭാര്യയയെയും, കാമുകിയെയും ഒരു പോലെ പരാമര്‍ശിച്ച് നാവ് താരത്തെ ചതിച്ചു. സംഭവം കൈവിട്ടു പോയതോടെ തനിക്ക് കാമുകി ഇല്ലെന്നും, തന്റെ രണ്ട് പെണ്‍മക്കളെ സ്‌നേഹത്തോടെ ഗേള്‍ഫ്രണ്ട്‌സ് എന്നാണ് വിളിക്കുന്നതെന്നും ബിബിസിയോട് പറഞ്ഞ് തടിതപ്പാനായി അനസിന്റ്രെ ശ്രമം.
തന്റെ ഭാര്യക്ക് താന്‍ എങ്ങനത്തെ ആളാണെന്ന് നന്നായി അറിയാം, അതിനാല്‍ തന്നെ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അനസ് പറയുന്നു. സംഗതി എന്തായാലും അനസിന്റെ മാന്‍ ഓഫ് ദി മാച്ചും നാക്കുപിഴയും നന്നായി ആഘോഷിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ഇനിയും ചിലരാകട്ടെ തങ്ങള്‍ അനസിന്റെ ഭാര്യയുടെ പ്രതികരണവും കാത്തിരിപ്പാണെന്ന് കമന്റുകളും പാസാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല