1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2024

സ്വന്തം ലേഖകൻ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന്‍റെ വാര്‍ഷിക ദിനമായ ഹിജ്‌റ വര്‍ഷത്തിന്‍റെ ആരംഭദിവസത്തില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍. ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറം ഒന്നിന് അഥവാ ജൂലൈ ഏഴിനാണ് രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്‌റ വര്‍ഷം 1446ന്റെ ആരംഭമാണ് അന്ന്.

ഹിജ്‌റ വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജയുടെ മാസപ്പിറവി ജൂണ്‍ എട്ടിനായിരുന്നു ദര്‍ശിച്ചതെന്നും ആയതിനാല്‍ ജൂലൈ ഏഴ് ആയിരിക്കും മുഹര്‍റം ഒന്നെന്ന് ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. എന്നാല്‍ മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കില്‍ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.

അടിയന്തര സാഹചര്യം പരിഗണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മുഹറം ഒന്നിന് പ്രവൃത്തി ദിവസമാക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസത്തെ അധിക വേതനം നല്‍കണണെന്ന് മന്ത്രാലയം അറിയിച്ചു.
ഉംറ തീർഥാടനം വർധിപ്പിക്കും; നിർണ്ണായക നീക്കങ്ങളുമായി സൗദി

മക്കയിലെ ഖുറൈശി ജനവിഭാഗത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി പ്രവാചകന്‍ മുഹമ്മദ് നബി തന്‍റെ അനുചരന്‍ അബൂബക്കറുമൊത്ത് മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിന്‍റെ സ്മരണ പുതുക്കിയാണ് ഹിജ്‌റ വര്‍ഷാരംഭമായ മുഹറം ഒന്ന് ആചരിക്കപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.