സ്വന്തം ലേഖകന്‍: രാത്രി വൈകി ഫോണ്‍ വിളിക്കാമോ? രസികന്‍ മറുപടിയുമായി സ്ഥാനാര്‍ഥിയായ നടന് മുകേഷ്. നേരത്തെ മുകേഷിനെ രാത്രി ഫോണ്‍ വിളിച്ചു ശല്യം ചെയ്ത സാമൂഹ്യവിരുദ്ധനോട് രൂക്ഷമായി അദ്ദേഹം പ്രതികരിക്കുന്നതിന്റെ ഓഡിയോ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിയമസഭാ സ്ഥാനാഥിയായ മുകേഷിനോട് മീറ്റ് ദി പ്രസില്‍ ചോദ്യം ഉയര്‍ന്നത്.
രസകരമായ മറുപടിയാണ് മുകേഷ് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനും നല്‍കിയത്. ‘ഇയാള്‍ ഒരു മണിക്ക് വിളി. എടുത്തിട്ട് ഞാന്‍ ഗംഭീരമായിട്ട് എല്ലാ പ്രശ്നങ്ങളും സംസാരിക്കും. വെക്കട്ടെ, ഞാന്‍ വെക്കട്ടെ. സഖാവേ എനിക്ക് ഉറക്കം വരുന്ന് എന്ന് മാത്രം പറയരുത്,’ എന്നായിരുന്നു മുകേഷിന്റെ ഉരുളക്കുപ്പേരി.
ഷൂട്ടിംഗ് കഴിഞ്ഞെത്തിയ മുകേഷിനെ ആരാധകന് എന്നവകാശപ്പെടുന്ന ഒരാള്‍ വിളിച്ചു ശല്യം ചെയ്യുന്ന മട്ടിലായിരുന്നു നേരത്തെ പ്രചരിച്ച ഓഡിയോ. പിന്നീട് ചില സിനിമകളില്‍ ഓഡിയോയിലെ ഡയലോഗുകള്‍ തമാശയായി പറയുകയും ചെയ്തു.
കൊല്ലത്ത് സി.പി.എമ്മിന്റെ നിയമസഭ സ്ഥാനാര്‍ഥിയായി പ്രചാരണ തിരക്കുകളിലാണ് മുകേഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല