സ്വന്തം ലേഖകന്‍: അന്തസ്സ് വേണ്ടതു തന്നെയാണ്, വാട്‌സാപ്പില്‍ വൈറലായ തന്റെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഒട്ടും ഖേദിക്കുന്നില്ലെന്ന് നടന്‍ മുകേഷ്. രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ താരം ഫോണില്‍ തെറി വിളിച്ച് പറപ്പിക്കുന്ന ഓഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭാഷണത്തിനിടയില്‍ മുകേഷ് ഇടക്കിടെ ആവര്‍ത്തിച്ച അന്തസു വേണമെടാ അന്തസ് എന്ന പ്രയോഗം ട്രോളുകാരുടെ പ്രിയ വിഭവമാകുകയും ചെയ്തു.
എന്നാല്‍, തെറിവിളി വിവാദത്തില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്നാണ് നടന്‍ മുകേഷ് ഇപ്പോഴും പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫോണ്‍വിളി വിവാദത്തെക്കുറിച്ച് മുകേഷ് സംസാരിച്ചത്. പറഞ്ഞത് തെറ്റായിപ്പോയെന്ന് ഒരിക്കലും കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു. ‘അന്തസ്സുണ്ടോടാ നിനക്കൊക്കെ’ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ ആദ്യം പ്രചരിച്ച ഓഡിയോ പിന്നീട് വൈറലാകുകയായിരുന്നു.
രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ തെറിവിളിച്ചത് തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്ന് മുകേഷ് പറയുന്നു. ആ ഓഡിയോ ഇത്രയും വൈറലാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ആ ടെലിഫോണ്‍ തെറിവിളി സാധാരണഗതിയിലുള്ള പ്രതികരണം മാത്രമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ലോകമവസാനിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് താരം പറഞ്ഞത്. താന്‍ ചെയ്തത് ശരിയായി എന്നാണ് മക്കള്‍ പോലും പറഞ്ഞത്.
സംഭവം വിവാദമായപ്പോള്‍ മുകേഷ് ചെയ്തതിനെ ന്യായികരിച്ച് ഇന്നസെന്റ് അടക്കം പലരും രംഗത്തെത്തിയിരുന്നു. തങ്ങളും ഇങ്ങനെയായിരിക്കും പ്രതികരിക്കുക എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം.
അന്തസ്സുണ്ടോടാ നിനക്കൊക്കെ എന്ന വാക്ക് നടന്‍ ജയറാമില്‍ നിന്നു കിട്ടിയതാണെന്നും മുകേഷ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല