കേരളത്തിലെ മുളന്തുരുത്തി, ആമ്പല്ലൂര്‍, ചോറ്റാനിക്കര, എടക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ നിന്ന് യുകെയില്‍ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്ന്നിരിക്കുന്നവര്ക്കും സ്ഥിര താമസമാക്കിയിട്ടുള്ളവര്ക്കുമായി ഒത്തുകൂടാനും സൗഹൃദം പങ്കിടുന്നതിനും യുകയില്‍ ആദ്യമായി സംഘാടകര്‍ ഒരു വേദി ഒരുക്കുന്നു.
പ്രവാസി മലയാളികളായി ഇവിടെ എത്തിയിരിക്കുന്ന മുളന്തുരുത്തി മേഖലയില്‍ നിന്നുള്ളവര്‍ക്കും, ഈ പഞ്ചായത്തുകളില്‍ നിന്നും വിവാഹം കഴിച്ചു പോയവരോ വന്നു ചേര്‍ന്നവരോ ആയിട്ടുള്ളവര്‍ക്കും പങ്കെടുക്കാനായി ഈ സംഗമം ഒരുക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്, വിവിധ കലാപരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളുമായി ഈ ഒത്തുചേരലിന് കൊഴുപ്പേകുമെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവക്കുന്നതിനും, പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും താഴെപ്പറയുന്നവരെ ബന്ധപ്പെടുക
വിജി കെ പി (സ്റ്റോക് ഓണ്‍ ട്രെന്റ്) 07950361641, 07429590337
അലെക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍) 07985641921
ഷിബി സി കെ (ബേസിംഗ് സ്റ്റോക്) 07950486743, 01256541782
ജോര്‍ജ്ജ് മാത്യു (വാല്‍സാൾ) 07877725946
രാജേഷ് പൂപ്പാറ (ബ്രിസ്റ്റോള്‍) 07846934328
സജി തണങ്ങാടന്‍ (ഓക്സ്ഫോര്‍ഡ്) 07723035456
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല