1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2015

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് താലിബാന്‍ നേതാവ് മുല്ല മന്‍സൂറിന്റെ ഈദ് സന്ദേശം. മുല്ല ഒമറിന്റെ മരണത്തെത്തുടര്‍ന്ന് മുല്ല മന്‍സൂര്‍ നേതൃത്വം ഏറ്റെടുത്തതോടെ താലിബാന്‍ പിളര്‍പ്പിന്റെ ഭീഷണിയിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മന്‍സൂറിന്റെ ഈദ് സന്ദേശം.

സംഘടനയിലെ വലിയൊരു വിഭാഗം മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കുന്നില്ല. സംഘടനയില്‍ അസ്വാരസ്യം തലപൊക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.

പാകിസ്താന്റെ മധ്യസ്ഥതയില്‍ തുടങ്ങിവെച്ച സമാധാനചര്‍ച്ച താലിബാനകത്തെ എതിരഭിപ്രായങ്ങളെത്തുടര്‍ന്ന് മുടങ്ങുകയായിരുന്നു. അത് പുനരാരംഭിക്കാമെന്നാണ് ഇപ്പോള്‍ താലിബാന്‍ അറിയിച്ചിരിക്കുന്നത്.

ജൂലായിലാണ് മന്‍സൂര്‍ സംഘടനയുടെ നേതാവായത്. അഫ്ഗാനില്‍ ഒളിയുദ്ധം പ്രോത്സാഹിപ്പിക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചന തകര്‍ക്കണമെന്നും ഈദ് സന്ദേശത്തില്‍ മന്‍സൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മന്‍സൂറിന്റെ സന്ദേശത്തോട് അഫ്ഗാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.