കൊച്ചി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധി സംഘം പ്രസിഡന്റ് സേവി മാത്യുവിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ മാത്യു തോയലിന്റെയും നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യനോടൊപ്പം ഇന്നു മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും.
ചപ്പാത്തിലെയും വണ്ടിപ്പെരിയാറിലെയും സത്യാഗ്രഹപ്പന്തലിലെത്തി പ്രതിനിധിസംഘം മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മറവില്‍ മുപ്പത്തതന്ച്ചു ലക്ഷത്തോളമുള്ള കേരളത്തിലെ സഹോദരങ്ങള്‍ക്ക് ജീവനും സ്വത്തിനും വെല്ലുവിളികളുയരുമ്പോള്‍ എല്ലാവിധ സഹായങ്ങളുമേകാന്‍ പ്രവാസി സമൂഹം കൂടെയുണ്ടാകുമെന്ന് എസ്എംസിസി പ്രസിഡന്റ് സേവി മാത്യു സൂചിപ്പിച്ചു. ഡിസംബര്‍ നാലിന് അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ എസ്എംസിസി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല