സ്കന്തോര്‍പ്പ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോര്‍ത്ത് ലിങ്കണ്‍ഷെയര്‍ മലയാളി സമൂഹം പൂര്‍ണ പിന്തുണ അറിയിച്ചു. അടിയന്തിര നടപടികള്‍ സ്വീകരിച്ചു ജനജീവിതം സുരക്ഷിതമാക്കാതെ നിസംഗത പുലര്‍ത്തുന്ന കേന്ദ്ര ഗവണ്‍മെന്റ് നയം ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ലയെന്നു അവിടെ കൂടിയ മലയാളികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ശക്തമായ സംഭാവന നല്‍കുന്ന പ്രവാസി മലയാളി സമൂഹം ഈ കാര്യത്തില്‍ കേരള ജനതയ്ക്ക് പിന്തുണ നല്‍കുവാന്‍ മുന്നോട്ടു വരണമെന്നും യോഗം അഭിപ്രായപ്പെടുകയുണ്ടായി. നോര്‍ത്ത് ലിങ്കണ്‍ഷയറിലെ സ്കന്തോര്‍പ്പ്, ഗെയിംസ്ബാറോ, ബ്രിഗ്റ്റ്, ആശ്ബി തുടങ്ങിയ സ്ഥലങ്ങളിലെ മലയാളി കുടുംബങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രസ്തുത യോഗത്തില്‍ മനോജ് വാണിയപുരയ്ക്കല്‍, ഷിബു കെ ഈപ്പന്‍, ബിനോ സീസര്‍, ജെറി ജോസ്, റെജി, ഷിജു കണോളില്‍, തോമസ് ഔസേപ്പ്, മത്തായി കുരിക്കില്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല