മുല്ലപ്പെരിയാറ്റില്‍ കേരളം പുതുതായി നിര്‍മ്മിക്കുന്ന ഡാമിന് ‘കേരള-പെരിയാര്‍ ന്യൂ ഡാം’ എന്ന് പേരിടാന്‍ നിര്‍ദ്ദേശം. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ ഡാമിനു താഴെ പണിയുന്ന ഡാമിന് മുല്ലപ്പെരിയാര്‍ എന്നതിനുപകരം പുതിയ പേര് വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
പുതിയ ഡാമിനുവേണ്ടി പഠനം നടത്തുന്ന വിദഗ്ദ്ധസമിതിതന്നെയാണ് പുതിയ പേരും കണ്ടെത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറ്റില്‍ ഇപ്പോഴുള്ള അണക്കെട്ടില്‍നിന്ന് 336 മീറ്റര്‍ താഴെ കണ്ടെത്തിയിട്ടുള്ള സ്ഥലത്താണ് 507 മീറ്റര്‍ നീളത്തിലും 158 മീറ്റര്‍ ഉയരത്തിലും രണ്ട് ഭാഗങ്ങളുള്ള ഡാം നിര്‍മ്മിക്കാന്‍ വേണ്ട പഠനങ്ങള്‍ നടക്കുന്നത്.
മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി 1979-ല്‍ കേരളവും തമിഴ്‌നാടും സംയുക്തമായി സര്‍വ്വേ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തിയിട്ടുള്ളത്. 1980-ല്‍ കേന്ദ്രം പുതിയ വനനിയമം നടപ്പാക്കിയതോടെയാണ് അന്ന് തുടര്‍നടപടികള്‍ മുടങ്ങിയത്.
കേരളം 2010 ല്‍ പുതിയ ഡാം നിര്‍മ്മാണത്തിന് പ്രാഥമികസര്‍വ്വേ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിനേടി. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ബോര്‍ഹോള്‍ നിര്‍മ്മിച്ച് പാറയുടെ ഉറപ്പ് പരിശോധിച്ച് ഡാം പണിയുന്നതിന് അനുയോജ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല