മുല്ലപ്പെരിയാര്‍ ഡാം പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരം ചെയ്യുന്ന കേരളത്തിലെ മുഴവന്‍ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ സെന്‍ ജോര്‍ജ് ഹാളിന്റെ മുന്നിലുള്ള യുദ്ധ സ്മാരകത്തില്‍ നിരാഹാരസമരം നടത്തുവാന്‍ തീരുമാനിച്ചു. നാല് മില്യന്‍ വരുന്ന ജനങ്ങളുടെ ജീവന്, ഡാം തകര്‍ന്നു നശിക്കാതിരിക്കുവാന്‍ വേണ്ടി ലോകസമൂഹവും ലോക മാധ്യമങ്ങളും ഇന്ത്യാ ഗവണ്മെന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയാണ് ഈ സമരം.
തമിഴ്നാടും കേരളവും തമ്മിലുള്ള ഡാമിനെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്ക്ന്നതിനു ഡാമിന്റ സ്ഥിരതയെ സംബന്ധിച്ച് യുഎന്നിന്റെ കീഴിലുള്ള സയന്‍സ് ഏജന്‍സിയെ കൊണ്ടോ അല്ലെങ്കില്‍ തമിഴ്നാടും കേരളവും അംഗീകരിക്കുന്ന മറ്റേതെങ്കിലും ഒരു ഏജന്‍സിയെ കൊണ്ടോ പഠനം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചു ജനങ്ങളുടെ ആശങ്ക അകറ്റ്ണമെന്നും തമിഴ്നാടിലും കേരളത്തിലും നടക്കുന്ന കലാപം അവസാനിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
ഈ സമരത്തിലേക്ക് സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകളെയും സസന്തോഷം ഭാരവാഹികള്‍ ക്ഷണിച്ചു. സമരത്തിന്റെ സമയം നിയമനടപടികള്‍ക്ക് ശേഷം പിന്നീട് അറിയിക്കും. ഈ സമരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന പറയുന്നവരുമായി ബന്ധപ്പെടുക.
തോമസ് ജോണ്‍:07949706499; തോമസുകുട്ടി ഫ്രാന്‍സിസ്:07882193199; സ്ട്ടീസന് സ്റ്റീഫന്‍:07868478196; സാബു ഫിലിപ്പ്:07708181997; സണ്ണി മന്നാത്ത്:07762923200; ജോയ് അഗസ്റ്റിന്:07809725214; റ്റിജോ തോമസ്:07585604987; സജി തോമസ്:07939295964; ജോബി എം ജെ:07727186192; റ്റോം ജോസ്:07859060320; രാജു വി ജെ: 07889998691;
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല