നാനാത്വത്തില്‍ ഏകത്വമെന്ന കത്തോലിക്ക വിശ്വാസപ്രമാണം മനസ്സിലും ജീവിതത്തിലും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ന്യൂകാസ്സില്‍ രൂപതയിലെ വിവിധ സമൂഹങ്ങളില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികള്‍ ഒത്തുചേര്‍ന്നു.വിശ്വാസവും ഐക്യവും ഏറ്റുപറഞ്ഞുകൊണ്ട്, ന്യൂകാസ്സില്‍ ഇംഗ്ലീഷ് മാര്ട്ടിയെര് പള്ളിയുടെ അള്‍ത്താരയുടെ മുന്നില്‍ ന്യൂകാസ്സില്‍ രൂപതയുടെ സീമസ് കണ്ണിംഗ്ഹാം മെത്രാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, രൂപതയിലെ മറ്റു വൈദ്യരുടെ സഹകാര്മ്മികത്വത്തില്, നടന്ന ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷികളായി.
തുടര്‍ന്നുനടന്ന സാംസ്കാരിക പൈതൃക പരിപാടികള്‍ വിശ്വാസത്തിന്റെ വര്‍ണ്ണകൂട്ടില്‍ ചാലിച്ചെടുത്ത അപൂര്‍വ്വ ചിത്രങ്ങളായി മനസ്സില്‍ കോറിയിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല