ദുബായ്: ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള വീടുകളുടെ എണ്ണത്തില്‍ ദുബായ് ന്യൂയോര്‍ക്കിനെയും ലണ്ടനെയും മറികടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയാണ് ഏറ്റവും മുന്തിയ നഗരങ്ങളെന്ന് അറിയപ്പെടുന്ന നഗരങ്ങളെപ്പോലും പിന്നിലാക്കി ദുബായ് വാഹനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നേറുന്നത്. ഈ കാലയളവില്‍ ദുബായിയിലെ വാഹനങ്ങളുടെ എണ്ണം രണ്ടിരട്ടിയാണ് വര്‍ദ്ധിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുബായിയിലെ വാഹനങ്ങളുടെ എണ്ണം 14 ലക്ഷമാണ്.
നിലവിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം ദുബായില്‍ ഒരോ ആയിരം പേര്‍ക്കും 540 വാഹനങ്ങളാണുള്ളത്. ദുബായിലെ മൊത്തം ജനസംഖ്യ 24 ലക്ഷമാണ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ആയിരം പേര്‍ക്ക് 305 വാഹനങ്ങള്‍ എന്ന നിലയിലാണെന്നിരിക്കെയാണിത്. ലണ്ടനില്‍ 213 വാഹനങ്ങളാണ് ആയിരം പേര്‍ക്കുള്ളത്.
2006ന് ശേഷം 7.4 ലക്ഷം പുതിയ വാഹനങ്ങളാണ് ദുബായില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ 2020ലെ വേള്‍ഡ് ഷോപ്പിങ് ഫെസ്റ്റീവലിന് വേദിയാകുന്ന ദുബായില്‍ വാഹനങ്ങളുടെ എണ്ണം 22 ലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ഭരണകൂടം മെട്രോ റെയിലടക്കം വന്‍ പദ്ധതികള്‍ തന്നെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും ദുബായിലെ കാര്‍ ഭ്രമത്തെ ബാധിച്ചിട്ടില്ല. ദുബായിയില്‍ താമസമാക്കിയ മിഡില്‍ ക്ലാസ് മലയാളി കുടുംബങ്ങള്‍ക്ക് വരെ വീട്ടില്‍ വാഹനമുണ്ട. സാധാരണ തൊഴിലാളികളായ ആളുകള്‍ക്ക് മാത്രമാണ് ദുബായിയില്‍ സ്വന്തമായി വാഹനങ്ങളില്ലാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല