ഒന്നാം പിറന്നാള്‍ വരെ മാത്രമേ കുഞ്ഞു ഹെയ്ലി ഫുല്ലെര്‍ടണ്ണിനു ആയുസ്സുണ്ടായുള്ളൂ. ഹാര്‍ട്ട് അറ്റാക്ക് വന്നു അവള്‍ മരിച്ചു.ബര്‍മിംഗ്ഹാം ചൈല്‍ഡ് ഹോസ്പിറ്റലില്‍ അവള്‍ക്കു ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ അമ്മയായ പൗല സ്റ്റീവന്സണ്ണിന് നഴ്സിന് കൈക്കൂലി കൊടുക്കേണ്ടി വന്നു. 100പൌണ്ടിന്റെ ഗിഫ്റ്റ് വൗച്ചര്‍ നഴ്സിന് കൊടുക്കുന്ന കാര്യം കേള്‍ക്കുമ്പോളെങ്കിലും മറ്റു നഴ്സുമാരും കുഞ്ഞിനെ ശ്രദ്ധിക്കുമെന്നു വിചാരിച്ചു. ഹെയ്ലി ജനിക്കുന്നതിനു മുന്‍പേ അവള്‍ക്കു ഹൃദ്രോഗം ഉണ്ടെന്നു അറിഞ്ഞിരുന്നു. അവളുടെ ചികില്‍സക്കായി ബര്‍മിംഗ്ഹാം ആണ് അവര്‍ തിരഞ്ഞെടുത്തത്.
2009ല്‍ അവളുടെ ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ശ്വാസകോശത്തിലേക്ക് വലിയ ട്യൂബ് കടത്താന്‍ ശ്രമിച്ചത് കാരണം സ്ഥിതി വഷളായി. അവള്‍ പൂര്‍വസ്ഥിതി പ്രാപിക്കാന്‍ തുടങ്ങിയപോള്‍ പൌല എതിര്‍ത്തിട്ടും അവളെ വാര്‍ഡിലേക്ക് മാറ്റി. വീണ്ടും ശ്വാസകോശത്തില്‍ പ്രശ്നം ഉണ്ടായപ്പോള്‍ വീട്ടുകാര്‍ പരാതിപ്പെടാതിരിക്കാന്‍ വേണ്ടി മാത്രം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് കാണിച്ചപ്പോള്‍ നെഞ്ചിന്റെ സ്കാനിംഗ് നടത്താന്‍ പല തവണ ഡോക്ടര്‍മാരോട് അപേക്ഷിച്ചെങ്കിലും കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ അതിനു സമ്മതിച്ചത്. അപ്പോളേക്കും അവളുടെ വലത്തേ ലങ്ങിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.
അവളെ ഐ.സി.യു.വിലേക്ക് മാറ്റാന്‍ പല തവണ പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. പരിചരണത്തെപറ്റി പരാതി പറഞ്ഞപ്പോലെല്ലാം അത് വീണ്ടും വീണ്ടും മോശമാവുകയാണുണ്ടായത്. നവംബര്‍ മാസത്തിലാണ് അവള്‍ മരിച്ചത്. പെട്ടന്ന്‍ സ്ഥിതി വഷളായി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടി. കണ്ണുകള്‍ മറിയാന്‍ തുടങ്ങി. ഉറക്കെ കരഞ്ഞപ്പോലും ആരും മുറിയിലേക്ക് വന്നില്ല. സഹായത്തിനായി കരഞ്ഞു കൊണ്ട് നഴ്സുമാരുടെ മുറിയിലേക്ക് ചെന്നപ്പോളാണ് ഡോക്ടര്‍മാര്‍
വന്നു നോക്കാന്‍ തുടങ്ങിയത്. ഇരുപത് മിനിട്ടോളം അവര്‍ അവളെ നോക്കി. ഒരു ഡോക്ടര്‍ വന്ന്‍ എനിക്കവളെ നഷ്ടപെട്ടു എന്ന് പറഞ്ഞപ്പോള്‍ എന്റെ ഒരേയൊരു കുഞ്ഞിനെ നഷ്ടപെട്ടു, ഞാന്‍ അമ്മയല്ലാതായി മാറി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു- പൗല മകള്‍ നഷ്ടപെട്ടത് വിവരിച്ചു. കേസില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല