അഞ്ചു ദിവസവും രാത്രിയും നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിക്കായി അമ്മ വേണ്ടെന്നു വച്ചത് സ്വന്തം കുഞ്ഞിനെ! കുട്ടിയെ ഒറ്റക്കാക്കിയതിനും പട്ടിണിക്കിട്ടതിനും ഇപ്പോള്‍ ജയില്‍ ശിക്ഷയെ അഭിമുഖീകരിക്കുകയാണ് ഈ അമ്മ. പതിനാറു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. ദിവസങ്ങളോളം പഴക്കമേറിയ പുതപ്പുകളും വിരികളും കൊണ്ടാണ് കുട്ടിയെ പുതപ്പിച്ചിരുന്നത്. പുതപ്പില്‍ രക്തം പുരണ്ടിരുന്നതായി പോലീസ് അറിയിച്ചു.
ഇരുപതുകാരിയായ അമ്മ കൂട്ടുകാരിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതിരുന്നത് എന്ന് കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. പക്ഷേ കുട്ടിയെ ശുശ്രൂഷിക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ടെന്നും ഇവര്‍ അറിയിച്ചു. ഈ സമയങ്ങളില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാറുമുണ്ട് എന്നാണു ഈ അമ്മ പറയുന്നത്. തന്റെ തെറ്റ് താന്‍ മനസിലാക്കുന്നതായി ഇവര്‍ ആണയിട്ടു.
പോലീസ് കുട്ടിയെ കണ്ടെത്തുമ്പോള്‍ വീട് മാലിന്യങ്ങളുടെ കൂമ്പാരം ആയിരുന്നു. മദ്യത്തിന്റെയും മറ്റു ലഹരി ഉപയോഗങ്ങളുടെയും വ്യക്തമായ തെളിവ് പോലീസിനു ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കണ്ടെത്തുന്ന സമയത്ത് കുട്ടിയെ മൂത്രം മണത്തിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴുക്ക് നിറഞ്ഞതും ആയിരുന്നു. പിന്നീട് പോലീസ് തന്നെ കുട്ടിക്ക് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ ബന്ധുക്കളാണ് കുട്ടിയെ ഇപ്പോള്‍ സംരക്ഷിച്ചു പോരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല