സ്വന്തം ലേഖകന്‍: മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത് മലയാളി, അഞ്ച് ലക്ഷവും കുടുംബാംഗത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ. വിമാനത്തിന്റെ എഞ്ചിന്‍ അകത്തേക്ക് വലിച്ചെടുത്തതിനെ തുടര്‍ന്നാണ് എഞ്ചിനീയര്‍ രവി സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്.
രവി സുബ്രമണ്യന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുടുംബാംഗത്തിന് ജോലിയും നല്‍കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലൊഹാനി.
സംഭവം ഗുരുതരമാണെന്നും സംഭവം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഏജന്‍സി അന്വേഷിക്കുമെന്നും മുതിര്‍ന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് എട്ടരയോടെ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.
വിമാനം പുറപ്പെടാനുള്ള സിഗ്‌നലെന്ന് തെറ്റിദ്ധരിച്ച് മുംബൈഹൈദരാബാദ് വിമാനത്തിന്റെ എഞ്ചിന്‍ ഓണാക്കിയതിനെ തുടര്‍ന്നാണ് രവി സുബ്രഹ്മണ്യത്തെ എഞ്ചിനിലേക്ക് വലിച്ചെടുക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്!ക്കാനാകാത്ത വിധം ഛിന്നഭിന്നമായിപ്പോയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല