സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരനാണ് മരിച്ചത്.
ഹൈദരാബാദിലേക്ക് പോകാനിരുന്ന എ.ഐ 619 വിമാനത്തിന്റെ എന്‍ജിനിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്. സംഭവ സ്ഥലത്തുവച്ച്തന്നെ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന എന്‍ജിന്‍ നിര്‍ത്തിയശേഷമാണ് സാധാരണ അറ്റകുറ്റപ്പണികള്‍ നടത്തുക. അതിനാല്‍ അപകടം സംഭവിച്ചത് എങ്ങനെയെന്നതില്‍ അവ്യക്തതയുണ്ട്.
സംഭവത്തെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്‍ജിനില്‍ ജീവനക്കാരന്‍ കുടുങ്ങിയത് എങ്ങനെയെന്ന് വ്യക്തമാക്കാതെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മാത്രമാണ് എയര്‍ ഇന്ത്യ അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല