1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2024

സ്വന്തം ലേഖകൻ: റണ്‍വേയില്‍ ഒരേ സമയം രണ്ടു വിമാനങ്ങളിറങ്ങിയ മുംബൈ വിമാനത്താവളത്തില്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എയർ ഇന്ത്യ വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് ഒരേ സമയം രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ എത്തിയ അപകടകരമായ സ്ഥിതിവിശേഷം ഉടലെടുത്തത്. ഇന്നലെ നടന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

പ്രസ്തുത സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളറെ (എടിസി) ഡിജിസിഎ പുറത്താക്കി. എയർ ഇന്ത്യയും ഇൻഡിഗോയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്ന സമയത്ത്, അതേ റൺവേയിൽനിന്ന് മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ ദൃശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം പറുന്നുയരാന്‍ തുടങ്ങുമ്പോഴേക്കും ഇന്ദോറിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.

എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥന്റെ നിർദേശം കൃത്യമായി പാലിക്കുകയായിരുന്നുവെന്ന് എയർഇന്ത്യയും ഇൻഡിഗോയും പ്രസ്താവനയിൽ വ്യക്തമാക്കി.

https://x.com/Vinamralongani/status/1799767063864791327/video/1

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.