സ്വന്തം ലേഖകന്‍: രാജ്യാന്തര സൗകര്യങ്ങളുമായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിജയ് മല്യയെ കാത്തിരിക്കുന്നതായി ഇന്ത്യ. 9000 കോടി കട ബാധ്യതയോടെ യുകെയിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ഇന്ത്യയിലേക്ക് അയച്ചാല്‍ തന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന വാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ ഉറപ്പ്. മല്യയെ കാത്തിരിക്കുന്നത് മികച്ച സൗകര്യങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലാണെന്ന് യുകെ കോടതിയിലാണ് ഇന്ത്യ ഉറപ്പു നല്‍കിയത്.
രാജ്യാന്തര സൗകര്യങ്ങളാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിനുള്ളത്. ഇവിടെ മികച്ച ആരോഗ്യ പരിപക്ഷയും മികച്ച സുരക്ഷയും ലഭിക്കും. ആര്‍തര്‍ റോഡ് ജയില്‍ സുരക്ഷാ റിപ്പോര്‍ട്ട് ഈയിടെ സര്‍ക്കാര്‍ തയാറാക്കിയിരുന്നു. ഇതും യുകെ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ മാര്‍ച്ച് മാസമാണ് മല്യ യുകെയിലേക്ക് കടന്നത്.
ഏപ്രില്‍ 18ന് അവിടെവച്ച് മല്യ അറസ്റ്റിലായി. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങിയ മല്യ ഇന്ത്യന്‍ നിയമ സംവിധാനത്തെ പരിഹസിക്കുകയും ചെയ്തു. ഒക്ടോബറില്‍ വീണ്ടും മല്യയെ അറസ്റ്റ് ചെയ്തുവെങ്കിലും ആദ്യത്തേതിന് സമാനമായി ഇത്തവണയും മല്യ മണിക്കൂറുകള്‍കൊണ്ട് ജാമ്യം നേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല