സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ബിന്‍ ലാദന് അറിയാമായിരുന്നു എന്ന് പാക് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. 2008 ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന് മുന്‍കൂട്ടി അറിയാമായിരുന്നെന്ന വിവരം പ്രമുഖ പാക് ദിനപത്രമായ ഡോണിന്റെ മുന്‍ ലേഖകന്‍ അസസ് സയ്യിദാണ് പുറത്തുവിട്ടത്.
അസസ് സയ്യിദ് എഴുതിയ പാകിസ്താന്‍ സീക്രട്ട് വാര്‍ ഓണ്‍ അല്‍ഖ്വെയ്ദ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ പാകിസ്താനില്‍ അല്‍ഖ്വെയ്ദ സംസ്ഥാനമുണ്ടാക്കുകയായിരുന്നു ലാദന്റെ ലക്ഷ്യമെന്ന് പുസ്തകത്തില്‍ പറയുന്നു.
2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ജീവനോടെ പിടികൂടിയ പ്രതികളിരൊരാളായ അജ്മല്‍ കസബിനെ ഇന്ത്യ പിന്നീട് തൂക്കിലേറ്റുകയും ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ തങ്ങളുടെ പങ്ക് പാകിസ്താന്‍ തുടര്‍ച്ചയായി നിഷേധിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല