1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

ലഷ്കര്‍ ഇ തോയിബയുടെ ആഗോള ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഒരു ഫ്രഞ്ച് ജഡ്ജി നല്‍കിയ മുന്നറിയിപ്പ് ബുഷ് ഭരണകൂടം ചെവിക്കൊണ്ടിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണം തടയാനാവുമായിരുന്നുവെന്നു വെളിപ്പെടുത്തല്‍.

ഫ്രഞ്ചുകാരനായ ലഷ്കര്‍ പ്രവര്‍ത്തകന്‍ വില്ലി ബ്രിജിതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഭീകരപദ്ധതികളെക്കുറിച്ച് ജഡ്ജി ഷാന്‍ ലൂയി ബ്രുഗയിറിനു വിവരം കിട്ടിയത്. ബ്രിജിതിന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത് സജിത് മിര്‍ എന്ന നേതാവായിരുന്നു. മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ സജിത് മിറും ഉള്‍പ്പെട്ടതായി പിന്നീട് തെളിഞ്ഞു. സജിതിന്റെ ഐഎസ്ഐ ബന്ധത്തെക്കുറിച്ചും ഫ്രഞ്ച് ജഡ്ജിക്കു സൂചന കിട്ടി.

നാലു ഭൂഖണ്ഡങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലഷ്കര്‍ പദ്ധതിയിട്ടതിന്റെ വിവരവും ലഭിച്ചു. 2007ല്‍ ബുഷ് ഭരണകൂടത്തിലെ പ്രമുഖരെ കണ്ട് തനിക്കു കിട്ടിയ വിവരങ്ങള്‍ ജഡ്ജി കൈമാറിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കു വിശ്വാസം വന്നില്ല. ഫ്രഞ്ച് ജഡ്ജിയുടെ മുന്നറിയിപ്പിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി വേണ്ട നടപടി എടുത്തിരുന്നെങ്കില്‍ മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഭീകരര്‍ക്ക് സാധിക്കില്ലായിരുന്നുവെന്ന് പിബിഎസ്ഫ്രണ്ട്ലൈന്‍, പ്രോപബ്ളിക്ക എന്നിവ സംയുക്തമായി പുറത്തിറക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.