സ്വന്തം ലേഖകന്‍: 1993 മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി മുസ്തഫ ദോസ മരിച്ചു, അന്ത്യം കോടതിവിധി വരുന്നതിന് തൊട്ടുമുമ്പ്. ഹൃദയാഘാതം മൂലം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയും കടുത്ത പനിയെയും തുടര്‍ന്ന് രാവിലെ മൂന്ന്! മണിക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌ഫോടനക്കേസില്‍ വിചാരണ കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് അന്ത്യം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് നടത്തിയെന്ന കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 1993ലെ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ഹൃദ്‌രോഗത്തെക്കുറിച്ച് നേരത്തെ ദോസ ടാഡ കോടതിയെ അറിയിച്ചിരുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന ദോസ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകാനും ആഗ്രഹിച്ചിരുന്നു.
കേസില്‍ നേരത്തെ തൂക്കിലേറ്റിയ യാക്കൂബ് മേമനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് സ്‌ഫോടനം നടത്തിയ ദോസ ചെയ്തതെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്കു പിന്നിലുള്ള ബുദ്ധികേന്ദ്രം ദോസ്സയാണ്. അതുകൊണ്ടുതന്നെ കേസില്‍ ഗൗരവമേറിയ പങ്കുണ്ടെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. കേസില്‍ ദോസ്സ, അബു സലീം തുടങ്ങി അഞ്ചു പേരെയാണ് കൊലപാതകം, ഗൂഢാലോചന, ടാഡ നിയമപ്രകാരം കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല