സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട വീസ്താര എയര്‍ലൈന്‍സിന്റെ വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ കാരണത്താലാണ് വീസ്താരയുടെ യു.കെ.- 27 എന്ന വിമാനം തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരം 07.05-നാണ് വിമാനം തുര്‍ക്കിയില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം വഴി തിരിച്ചുവിട്ട വിവരം കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
വിമാനത്തിന്റെ ശൗചാലയത്തില്‍, ഒരു ബോംബ് ഭീഷണി സന്ദേശം ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലാന്‍ഡിങ് എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല