കേരള സ്ട്രൈക്കേഴ്സും മുംബയ് ഹീറോസും തമ്മില്‍ കൊച്ചിയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റിനോട് അനുബന്ധിച്ചുള്ള വിരുന്ന് സല്‍ക്കാരത്തിനിടെ തെന്നിന്ത്യന്‍ താരം പ്രിയാമണിയെ കടന്നുപിടിക്കാന്‍ ശ്രമം നന്നു. മുംബയ് ഹീറോസിന്റെ കളിക്കാരനും ബോളിവുഡ് അഭിനേതാവുമായ സച്ചിന് ജോഷിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് പ്രിയാമണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ തക്കസമയത്ത് അവിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഇടപെടല്‍ മൂലമാണ് പ്രിയാമണി രക്ഷപ്പെട്ടത്. ട്വിറ്ററിലൂടെ പ്രിയാമണി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്നെ കയറിപിടിക്കാന്‍ ശ്രമിച്ചയാളെക്കുറിച്ചുള്ള സൂചനകള്‍ മാത്രമാണ് പ്രിയാമണി നല്‍കിയത്. എന്നാല്‍ പ്രിയാമണി നല്കിയ സൂചനകള്‍ വിരല്‍ചൂണ്ടുന്നത് സച്ചിന് ജോഷിയിലേക്കാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ താന്‍ തയ്യാറല്ലെന്നും പ്രിയാമണി വ്യക്തമാക്കുന്നുണ്ട്.
കേരള സ്ട്രൈക്കേഴ്സും മുംബയ് ഹീറോസും തമ്മിലുള്ള മല്‍സരശേഷം സിസിഎല്‍ അധികൃതര്‍ ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തിന് ശേഷമാണ് സംഭവം. കേരള ടീമിന്റെ പ്രോല്സാഹകരായ പ്രിയാമണിയും ലക്ഷ്മിറായിയും സഞ്ജനയും മുംബയ് ടീമിന്റെ അംബാസിഡറായ നടി ജെനീലിയയുമൊക്കെ വിരുന്നില്‍ പങ്കെടുത്തിരുന്നു. പുലര്‍ച്ചെ നാലുമണിവരെ നീണ്ട വിരുന്ന് സല്‍ക്കാരത്തിന് ശേഷം മുകളിലത്തെ നിലയിലുള്ള മുറിയിലേക്ക് പോകാന്‍ ലിഫ്റ്റിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് മദ്യലഹരിയിലായിരുന്ന സച്ചിന്ജോഷി പ്രിയാമണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
പെട്ടെന്ന് അവിടേക്ക് എത്തിയ ശ്രീശാന്ത്, സച്ചിന്ജോഷിയെ പിടിച്ചുമാറ്റുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇരുവരും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടെ പ്രിയാമണി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മല്‍സരം കഴിഞ്ഞ് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും സംഭവം മറ്റാരും അറിഞ്ഞതുമില്ല. എന്നാല്‍ ഇപ്പോള്‍ പ്രിയാമണിയുടെ ട്വിറ്റര്‍ വെളിപ്പെടുത്തലോടെ സിസിഎല്‍ അധികൃതരും മുംബയ് ടീം അധികൃതരും കുഴപ്പത്തിലായിരിക്കുകയാണ്. മുമ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഇത്തരത്തില്‍ മദ്യ സല്‍ക്കാരം സംഘടിപ്പിച്ചതിന് ലളിത് മോഡിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഐപിഎല്ലിനിടെയുള്ള വിരുന്ന് സല്‍ക്കാരങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല