അവസാന ഓവര്‍ വരെ ആവേശം അല തല്ലിയ മല്‍സരത്തില്‍ കോല്‍ക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം.മുംബൈയില്‍ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്തയെ നാല് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.ഈ വിജയത്തോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം യോഗ്യത ഫൈനലില്‍ ബംഗ്ലൂര്‍ ടീമിനെ നേരിടാന്‍ മുംബൈ യോഗ്യത നേടി.വെള്ളിയാഴ്ച് വിജയിക്കുന്ന ടീം ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും
അവസാന ഓവറിലെ രണ്ടാം ബോള്‍ സിക്സറിന് പറത്തി ഹര്‍ബജനാണ് മുംബൈയുടെ വിജയറണ്‍ നേടിയത്.ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത മുംബൈ കൊല്‍ക്കത്തയെ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിനു 147 എന്ന സ്കോറില്‍ ഒതുക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാര്‍(47 ബോളില്‍ 81 റണ്‍സ്) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്,8 ഓവറില്‍ 81 റണ്‍സെടുത്ത മുംബൈ 16 ഓവറില്‍ അഞ്ചിന് 123 എന്ന നിലയിലേക്ക് കൂപ്പുകുത്തി.ഒരവസരത്തില്‍ കൈവിട്ടു പോകുമെന്ന് കരുതിയ കളി ജയിക്കുന്നതില്‍ അവസാന ഓവറുകളില്‍ അഞ്ചു ബോളില്‍ നിന്നും 11 റണ്‍സ് അടിച്ചെടുത്ത ഹര്‍ബജന്‍ നിര്‍ണായക പങ്കു വഹിച്ചു.കൊല്‍ക്കത്തയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ മുനാഫ് പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല