മുംബൈ ഇന്ത്യന്‍സിന്റെ വാലറ്റ നിരയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കീഴടങ്ങി. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനു മൂന്നു വിക്കറ്റു ജയം.
സ്കോര്‍; ചെന്നൈ സുപ്പര്‍ കിംഗ്സ് 20 ഓവറില്‍ 158/4, മുംബൈ ഇന്ത്യന്‍സ്: 19.5 ഓവറില്‍ 159/7.
ഓസീസ് താരം മൈക്ക് ഹസി ഒഴികെയുള്ള താരങ്ങള്‍ തിളങ്ങാതിരുന്നതാണ് ചെന്നൈക്കു വിനയായയത്. ഹസി 57 പന്തില്‍ മൂന്നു സിക്സും എട്ടു ബൌണ്ടറിയുമടക്കം 81 റണ്‍സ ടിച്ചുകൂട്ടി. മഹേന്ദ്രസിംഗ് ധോണി 22 ഉം സുരേഷ് റെയ്ന 18 ഉം ബദരിനാഥ് 16 ഉം റണ്‍സ് എടുത്തു. മുംബൈക്കുവേണ്ടി അബുനാച്ചിം രണ്ടും മല്ലിംഗ, പൊള്ളാര്‍ഡ് എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി.
മുംബൈയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ജേക്കബ്സ് 18ഉം ബിസാര്‍ഡ് 28 ഉും റണ്‍സ് നേടി പുറത്തായി. പിന്നാലെത്തിയ സുമന്‍ (അഞ്ച്), റായിഡു (അഞ്ച്), സൈമണ്ട്സ് (മൂന്ന്) എന്നിവര്‍ക്കും താളം കണ്െടത്താനായില്ല.
വാലറ്റനിരയില്‍ മലിംഗയും ഹര്‍ഭജന്‍സിംഗും കീഴടങ്ങാന്‍ തയാറാകാതെ പോരാടിയതാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. മൂന്നു സിക്സും മൂന്നു ഫോറും അടക്കം 18 പന്തില്‍ 37 റണ്‍സാണ് മലിംഗ അടിച്ചൂകൂട്ടിയത്. ഹര്‍ഭജന്‍ 19 റണ്‍സ് നേടി. പൊള്ളാര്‍ഡ് 22 ഉം സതീഷ് 14 ഉം റണ്‍സ് നേടി. ചെന്നൈ ക്കുവേണ്ടി അശ്വിന്‍, ബ്രാവോ, റെയ്ന എന്നിവര്‍ രണ്ടുവീതവും മോര്‍ക്കല്‍ ഒന്നും വിക്കറ്റുകള്‍ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല